-->

Sangadana

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ചാരുമൂട് ജോസ്

Published

on

ജനാധിപത്യം സംരക്ഷിക്കാനായി കേരള ജനത ഒരിക്കല്‍ കൂടി അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിക്കഴിഞ്ഞു. ഐശ്വര്യകേരള വാഗ്ദാനവുമായ് കേരളത്തിലുടനീളം മുഴങ്ങിക്കേട്ട മാറ്റൊലികള്‍ ജനങ്ങള്‍ ഹൃദയത്തിലേറിക്കഴിഞ്ഞു.
പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണവും ധാര്‍ഷ്ട്യവും കണ്ടു ജനങ്ങള്‍ മടുത്തു. സ്പ്രിംഗ്‌ളര്‍ മുതല്‍ ആഴക്കടല്‍ വരെ വിറ്റു കാശാക്കുന്ന എല്ലാ അഴിമതികളും കയ്യോടെ പിടികൂടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പകല്‍കൊള്ളകളും, കോടിക്കണക്കിനുള്ള അഴിമതികളും ജനങ്ങള്‍ തിരിച്ചറിഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബംഗാളിന്റെ സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം തേടും സ്വന്തം ധാര്‍ഷ്ട്യത്താല്‍ ഒരു പ്രസ്ഥാനത്തെ ഒരു സംസ്ഥാനത്തുനിന്നു തൂത്തെറിയുവാന്‍ പ്രധാന കാരണക്കാരന്‍ ആയതിനാല്‍ വളരെ കനത്ത വില നല്‍കേണ്ടിവരും.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം മുഖ്യമന്ത്രിയുടെ ആസ്ഥാനത്ത് സ്വര്‍ണ്ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തി പലരും തടവറയില്‍ കഴിഞ്ഞുകൂടൂം പാവാടക്കാരുടെ ബലത്തില്‍ സ്വര്‍ണ്ണവും മയക്കുമരുന്നും വില്ക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഒന്നുമറിയാത്തവനെപോലെ കേരളജനതയെ വഞ്ചിച്ചു.
കോവിഡ് കാലത്ത് വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം കൊടുക്കാനുള്ള അരിയും പയറും പച്ചക്കറിയും കിറ്റിലാക്കി സഖാക്കന്മാരെക്കൊണ്ട് ഭവനങ്ങളില്‍ എത്തിച്ചു കൊടുത്തിട്ട് ജനങ്ങളെ വഞ്ചിക്കുകയും കോടികളുടെ തിരിമറികള്‍ നടത്തി സംസ്ഥാന ഖജനാവ് കാലിയാക്കി: കേരളത്തെ കടക്കെണിയിലാക്കി.

അഭ്യസ്ഥ വിദ്യരായ യുവജനങ്ങളെ വഞ്ചിച്ചു പിഎസ്സി വഴി നിയമനം നടത്താതെ പിന്‍വാതിലുകളില്‍ക്കൂടി സഖാക്കന്മാര്‍ക്കു ജോലി തരപ്പെടുത്തിക്കൊടുക്കുകയും സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ആശ്രിതര്‍ക്കു ജോലി നല്‍കുകയും ചെയ്തു കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്.
പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി മുദ്രകുത്തി അകത്തി നിര്‍ത്തി ദ്രോഹിച്ചതു ആരും മറക്കില്ല.

സഖാക്കന്മാരുടെ കൊലപാതകങ്ങള്‍ മറച്ചുപിടിക്കാന്‍ ഖജനാവിലെ കോടികള്‍ മുടക്കിയതും, സ്വന്തം പരസ്യം ചെയ്യുവാന്‍ ദിനന്തോറും കോടികള്‍ ചിലവഴിച്ചതും, ഭൂരിപക്ഷ വിശ്വാസ സമൂഹത്തെയും വിശഅവാസത്തേയും അവഹേളിക്കുകയും, പിന്നോക്ക സമുദായ വിശ്വാസികളെ അതു ക്രിസ്ത്യാനികളായാലും മുസ്ലീം സമുദായത്തിലുള്ളവരായാലും തമ്മിലടിപ്പിക്കാന്‍ തീവ്രശ്രമം നടത്തി പരാജയപ്പെട്ടതും ജനം തിരിച്ചറിഞ്ഞു.

ആരോടും ആലോചിക്കാതെ സ്വന്തം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ എല്ലാം ബടക്കാക്കി തനിക്കാക്കി, കേന്ദ്രപദ്ധതികളെ സ്വന്തം പദ്ധതികളാക്കി ജനങ്ങളെ കബളിപ്പിച്ച ഏകാധിപതിയായി ശ്രീമാന്‍ പിണറായി ചരിത്രത്തില്‍ കറുത്ത അദ്ധ്യായം കുറിച്ചു പടിയിറങ്ങിപ്പാകാന്‍ ഇനിയും വെറും ആഴ്ചകള്‍ മാത്രം. കേരളത്തിലെ സമാധാനപ്രിയരായ അഭ്യസ്ഥവിദ്യാരായ ചെറുപ്പക്കാരടക്കം കേരളത്തില്‍ ഒരു ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വളരെ ആവേശത്തോടെ തുനിഞ്ഞിറങ്ങി മുന്‍പന്തിയില്‍ അണിനിരന്നു ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നു. കേരളം വിറ്റു മുടിച്ച സര്‍ക്കാരിനെയും രാജ്യത്തെ മതഭ്രാന്തിലേക്കു നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെയും ജനം എന്തു വിലകൊടുത്തും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും. മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിന്റെ ചുണക്കുട്ടരായ സാരഥികള്‍ മിന്നിപ്പാറുന്ന വിജയം കാഴ്ച വയ്ക്കും. ഓരോ വോട്ടും യു.ഡി.എഫിനു ചെയ്യാം.

ജയ് ഹിന്ദ് 
ചാരുമൂട് ജോസ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

View More