Image

രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സാസഹായം  

Published on 17 March, 2021
രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സാസഹായം  


അൽഹസ്സ : മാനസിക അസ്വസ്ഥതകൾ മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്  മടങ്ങിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ബിനു മോനാന്, തുടർ ചികിത്സയ്ക്കായി നവയുഗം സാംസ്ക്കാരികവേദി ധനസഹായം കൈമാറി. ദീർഘകാലം പ്രവാസിയായിരുന്ന ബിനു, നവയുഗം അൽഹസ്സ കോളാബിയ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നുആറു മാസങ്ങൾക്ക് മുൻപ്,  ജോലിസംബന്ധമായ പിരിമുറുക്കങ്ങളും, കൊറോണ രോഗബാധ മൂലം ജീവിതത്തിൽ ഉണ്ടായ അനിശ്ചിതത്വവും  മാനസിക അസ്വസ്ഥതകൾ ബിനുവിൽ ഉണ്ടാകാൻ കാരണമായി. രോഗം മൂർച്ഛിച്ച ബിനു ഒരു ദിവസം, അക്രമാസക്തനായി മുറിയിൽ ഒപ്പം താമസിച്ചിരുന്ന ബംഗാളിയെ ഉപദ്രവിച്ചു .വിവരമറിഞ്ഞെത്തിയ  പോലീസ്, അയാളെ അറസ്റ്റ്  ചെയ്തപ്പോഴും  നവയുഗം  നേതാക്കൾ ഇടപെട്ടാണ്  പോലീസുകാരുടെ സഹായത്തോടെ ബിനുവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.  ചികിത്സ നൽകുകയും, അസുഖം ഭേദമായപ്പോൾ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.നാട്ടിൽ എത്തിയ ശേഷവും തുടർചികിത്സ ആവശ്യമായിരുന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ബിനുവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി, നവയുഗം കോളാബിയ യൂണിറ്റ് ഭാരവാഹികളായ അൻസാരി, നൗഷാദ്, ഷാജി എന്നിവരുടെ നേതൃത്വത്തിൽ അൽഹസ്സയിലെ നവയുഗം പ്രവർത്തകർ ചികിത്സ ഫണ്ട് സ്വരൂപിച്ചു. നാട്ടിൽ അവധിക്കുപോയ നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവമാണ് സ്വരൂപിച്ച തുക ബിനുവിന്റെ കുടുംബത്തിന് കൈമാറിയത്.

രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സാസഹായം  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക