Image

കടം: ഇന്ത്യയ്‌ക്ക്‌ എണ്ണ നല്‍കില്ലെന്ന്‌ ഇറാന്‍

Published on 19 July, 2011
കടം: ഇന്ത്യയ്‌ക്ക്‌ എണ്ണ നല്‍കില്ലെന്ന്‌ ഇറാന്‍
ടെഹ്‌റാന്‍: എണ്ണ വാങ്ങിയതില്‍ നല്‍കുവാനുള്ള പണം നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ്‌ ആദ്യവാരത്തോടെ ഇന്ത്യക്ക്‌ എണ്ണ നല്‍കുന്നത്‌ നിര്‍ത്തി വെക്കുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 12ശതമാനം ഇറാന്റെ ദേശീയ എണ്ണ കമ്പനി (എന്‍ഐഓസി) നല്‍കുന്നതാണ്‌ .കട ബാധ്യതയുമായി ബന്ധപ്പെട്ട്‌ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലക്ക്‌ ഇറാന്‍ കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനാലാണ്‌ കടുത്ത നടപടിയെന്ന്‌ ഇറാന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ കടം 50കോടി ഡോളറാണന്ന്‌ ഇറാന്‍ വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക