Image

ഒരു പഴയ പ്രേമകഥ (ശ്രീലേഖ എല്‍.കെ)

Published on 13 March, 2021
ഒരു പഴയ പ്രേമകഥ (ശ്രീലേഖ എല്‍.കെ)

അവനോടൊരിഷ്ടം തോന്നാൻ തുടങ്ങിയത് എന്റെ മൊബൈൽ റിംഗ് ടോൺ പോലൊന്ന് ആർക്കുട്ടത്തിൽ ഉയർന്നു കേട്ടത് കൊണ്ടോ അത് നിറക്കൂട്ട് എന്ന പഴയ സിനിമയിലെ പൂമാനമേ .. എന്ന് തുടങ്ങുന്ന പാട്ടായത് കൊണ്ടോ അല്ല. അവൻ ആ പാട്ടിനെ ആളുകൾക്ക്  ആസ്വദിക്കാൻ വിട്ട് അരുമയായി അതിനോട് കൊഞ്ചിയത് കൂടെ കൊണ്ടാ. 


എൻറ ഫോണും അന്നേരമൊന്ന് " കരളിലെഴും ലയ മൗനം "  ന്ന് മൂളിയപ്പോ അവനുമൊരു നോട്ടമെറിഞ്ഞത് ഞാൻ മാത്രമേ അറിഞ്ഞുന്നാ അന്നേരം തോന്നിയെ .


ഞങ്ങൾ മിണ്ടാൻ തുടങ്ങിയതും അതൊക്കെ പറഞ്ഞാ . സുമലത എന്ന നടിയെ എനിക്കുമവനും വല്ലാത്തിഷ്ടം . നീണ്ട മൂക്കിലെ ഇറ്റു വീഴാൻ തുടങ്ങുന്ന മഴത്തുള്ളികൾ കാണാൻ മാത്രം തൂവാനത്തുമ്പികൾ അവൻ പല പ്രാവശ്യം കണ്ടത്രെ . മറ്റെ പാട്ട്  വേറെ സിനിമേലത്തെ ആണേലും ഇതാണത്രെ അവന്റെ ഫേവറിറ്റ് സുമലത സിനിമ . കേട്ടപ്പോ ഇത്തിരി അസൂയ തോന്നീ ങ്കിലും എന്റെ മൂക്കുത്തി മുക്കിലേക്കുള്ള  അവന്റെ പ്രണയാദ്രമായ നോട്ടം അതങ്ങ്  ഉരുക്കി കളഞ്ഞു.

പ്രേമിച്ചു കളഞ്ഞേക്കാം ന്ന് അന്ന് ആ നിമിഷത്തിലാ വിചാരിച്ചു പോയത്. ചെല നേരത്തെ നോട്ടങ്ങൾ ഹൃദയം കൊളുത്തിയെടുത്ത പോലങ്ങ് കൊണ്ടു പോയ്ക്കളയും . സമ്മതിക്കാണ്ട് വയ്യ.


അങ്ങനെയാ ഒരു സിനിമ കണ്ടേക്കാമൊരു മിച്ചെന്നവൻ കെഞ്ചി പറഞ്ഞത് .  ചുളിവു നിവരാത്ത തൊലിയിൽ നിവിയ ക്രീം തേച്ചു നിവർത്തിയെടുക്കാൻ നോക്കി  ഒരിടനേരത്തെ ഓട്ടത്തിലവനോട് മിണ്ടാനോടിയതാ അന്ന് .


പഴയ കെട്ടിടത്തിന്റെ തിരക്കില്ലാത്ത കോണിപ്പടികളിലൊന്നിൽ നിന്ന് പിടിച്ചു നിർത്തി തോളൊന്നു ചരിച്ച് അവൻ ജയ കൃഷ്ണനാവുന്നതിന്റെ  പരകായ പ്രവേശം ആസ്വദിക്കാൻ നോക്കിയതാ പിന്നെ .അടുത്ത നിമിഷത്തിലെ മഴച്ചാറലോർത്ത്  കണ്ണോർത്തപ്പോൾ ഒരുമ്മ പറക്കുന്ന ഒരു ചുണ്ടാ കണ്ടത് . അന്നേരം അവൻ  ഒരു മൂളിപ്പാട്ടെങ്കിലും പാടുന്ന കാമുകനാവും ന്ന് ഞാനങ്ങ് വിചാരിച്ചു പോയി . എച്ചില് വലിക്കുന്ന കാക്കയെ പോലെ അവനെന്നെ കൊത്തി പറിക്കാൻ തുടങ്ങിയപ്പോ തുപ്പൽ മണക്കുന്ന മുഖം തളളി മാ റ്റാണ്ടിരിക്കാൻ പറ്റില്ലെന്നായി .


അങ്ങനെയാണെന്റെ പൊന്നേ ആണും തുണയുമൊന്നും വേണ്ടാന്നങ്ങ് വിചാരിച്ചത് . പ്രേമിക്കാൻ തോന്നുമ്പോളിപ്പോൾ എച്ചിൽ മണം ... ഓക്കാനം ..

Join WhatsApp News
ജോസഫ്‌ എബ്രഹാം 2021-03-13 18:38:36
എന്താണ് പറയുക ടീച്ചറെ ? ഹ്രസ്വം സുന്ദരം ശക്തം. ഞാന്‍ ഒരു നിരൂപകന്‍ അല്ലാത്തതിനാല്‍ ഇതില്‍ കൂടുതല്‍ പറയാന്‍ അറിയില്ല. ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങിനെ ഒരു കഥ പറയാന്‍ നല്ല പാടവം വേണം. താങ്കള്‍ എന്‍റെ സ്നേഹിതയായതില്‍ വളരെ അഭിമാനം. നാട്ടിലെ വാരികകളില്‍ എഴുതുന്നതിനൊപ്പം ഇടയ്ക്ക് ഇവിടെയും എഴുതുക. ആശംസകള്‍
Sudhir Panikkaveetil 2021-03-14 13:33:21
"അതിമനോഹരം ആദ്യത്തെ ചുംബനം ആത്മ ഹർഷോത്സവം മദന സൗഗന്ധികങ്ങളാം ആശകൾ മധുരമുണ്ണും മരന്ദ വർഷോത്സവം " എന്ന് കവി. ഇതൊക്കെ അനുഭവപ്പെടണമെങ്കിൽ ടൂത്തപേസ്റ്റ് കമ്പനികൾ പറയുന്നു അവരുടെ പ്രോഡക്റ്റ് ഉപയോഗിക്കാൻ " "It cleans your breath while it cleans your teeth". (കോൾഗേറ്റ്) എന്താ കഥ.
Narration 2021-03-15 12:39:04
Good narration
Midhun pk 2021-05-20 14:32:56
Ottum pratheekshikkatha climax ayi poyi teachere 🤣🤣🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക