Image

പുതിയൊരുദയം (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

ദീപ ബിബീഷ് നായര്‍(അമ്മു) Published on 10 March, 2021
പുതിയൊരുദയം (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))
പൊട്ടിച്ചിരിക്കുന്നു നാമന്ധരായിവിടെ
പിടിച്ചടക്കിയീ ഭോഗസുഖങ്ങളൊക്കെയും
അറിയുന്നില്ലടുത്തായലയുമന്തകനെ
ആട്ടിപ്പായിക്കുന്നിവിടെ നീതിശാസ്ത്രങ്ങളെ
വെളിച്ചമാണ് നിന്‍ ചുറ്റിലുമെങ്കിലും
നീയിന്നുമിരുട്ടിലാണെന്നറിയുക
നിന്‍ നടനങ്ങളിവിടെ തിമിര്‍ത്താടുമ്പോള്‍
നിനക്കുചുറ്റുമലയുന്നു കൂമനും കഴുകനും
കണ്ണൊന്നു തുറന്നു നോക്കിയാലറിയാമൊരു നഗരത്തിന്‍ കോണിലും, ചുറ്റിലുമായുള്ളുരുകിക്കഴിയും ബലിമൃഗങ്ങളെ
ഒരു തുണ്ടു ചേലയ്ക്കായ് പരതുന്ന, അന്നത്തിനായലയും നിരാലംബരാം ജീവശ്ശവങ്ങളെ
എവിടുന്നു തെളിയാനൊരുദയ സൂര്യന്‍?
നിണമാര്‍ന്ന ഹൃദയത്തിന്‍ വിളിയാരു കേള്‍ക്കുവാന്‍?
അടക്കിപ്പിടിച്ചമര്‍ത്തലിന്‍ തേങ്ങലുകളിവിടെയുയരുമ്പോള്‍, ജനിമൃതികള്‍ക്കെന്തു വില?
നിന്‍ പ്രാണന്‍ തുടിപ്പിന്‍ പായാരങ്ങളൊരു മാറ്റൊലിയായ് പിറക്കുന്നെന്‍ തൂലികത്തുമ്പിലിവിടെ....... ഉണരുവിന്‍ ... വേഗമുണരുവിന്‍....

പുതിയൊരുദയം (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക