Image

ഓ.സി.ഐ. കാർഡുകാർക്ക് സ്വത്ത് വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക

Published on 08 March, 2021
ഓ.സി.ഐ. കാർഡുകാർക്ക്  സ്വത്ത്  വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക
അവ്യക്തത നിലനിക്കുന്നുണ്ടെങ്കിലും ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിൽ  സ്വത്ത് വാങ്ങാനോ വില്കാനോ പ്രയാസം ഉണ്ടാവില്ലെന്നു പുതിയ സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. പേടിക്കേണ്ട സ്ഥിതി  ഇല്ല.

പല കാര്യങ്ങള്‍ക്കും ഒ.സി.ഐ. കാര്‍ഡുകാരെ വിദേശി ആയി കാണുമെന്ന് ഈ മാസം 4-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുമ്പോഴും സ്വത്ത് കാര്യത്തില്‍ ക്രുത്യമായ വിവരം പറയുന്നുണ്ട്.

സ്ഥാവര വസ്തുക്കള്‍ (റിയല്‍ എസ്റ്റേട് തുടങ്ങിയവ) വാങ്ങാനും വില്ക്കാനും നോണ്‍ റെസിഡന്റ് ഇന്ത്യക്കാർക്കുള്ള  അവകാശം  ഒ.സി.ഐ. കാര്‍ഡുകാര്‍ക്കും ഉണ്ടാകും. എന്നാല്‍ ക്രുഷി ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ വാങ്ങാന്‍ പാടില്ല.

നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് വിദേശത്തു  താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. അവര്‍ക്കുള്ള അവകാശം   സ്ഥിരമായ (സ്ഥാവര) സ്വത്തിനു ലഭിക്കും. ഓഹരി തുടങ്ങിയവക്ക് റിസര്‍വ് ബാങ്കിന്റെ ചട്ടമാണ്  ബാധകമാകുക. ഇവിടെ ആയിരിക്കും വിദേശി എന്ന വ്യാഖ്യാനം വരിക. ഇക്കാര്യം ക്രുത്യമായി ഇനിയും അറിയേണ്ടതുണ്ട്.

ഉത്തരവിലെ മറ്റു കാര്യങ്ങള്‍

1) ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എന്താവശ്യത്തിനും  ഇന്ത്യ സന്ദര്‍ശിക്കുന്നതിനു ആയുഷ്‌കാല വിസ ആയിരിക്കും അത്. എന്നാല്‍ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി തേടണം. 1) ഗവേഷണം നടത്തുക; 2) മിഷനറി  പ്രവര്‍ത്തനം, തബ്ലീഗ് പ്രവര്‍ത്തനം, പര്‍വതാരോഹണം, മാധ്യമ പ്രവര്‍ത്തനം; 3) ഇന്ത്യയിലുള്ള വിദേശ എംബസികളിലോ വിദേശ സംഘടനകളിലോ   ജോലിയൊ ഇന്റേണ്‍ന്‍ഷിപ്പൊ ചെയ്യുക; 4) സംരക്ഷിത മേഖല സന്ദര്‍ശിക്കുക. 

അര്‍ഹരായ ഉദ്യോഗസ്തന്‍, ഫോറിന്‍ റീജിയനല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, ഇന്ത്യന്‍ എംബസി എന്നിവയാണ്  അനുമതി നൽകേണ്ടത്  

2) എത്രകാലം താമസിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യേണ്ട ആവാശ്യമില്ല. എന്നാല്‍ സ്തിരമായി ഇന്ത്യയില്‍ താംസിക്കുന്നവര്‍ അഡ്രസ് മാറുമ്പോള്‍ അക്കാര്യ്ം ഫോറിനേഴ്‌സ് രീജിയനല്‍ രജിസ്റ്റ്രേഷന്‍ ഓഫീസരെയൊ, ഫോറിനേഴ്‌സ് രജിസ്റ്റ്രേഷന്‍ ഒഫ്ഫീസറെയൊ എ-മെയയോല്‍ വഴി അറിയിക്കനം.

3) താഴെപ്പറയുന്ന കാര്യത്തില്‍ ഓ.സി.ഐ കാർഡുകാർക്ക്  ഇന്ത്യന്‍ പൗരന്മാരുമായി തുല്യത ഉണ്ടാവും: 1) ഇന്ത്യയിലെ വിമാന യാത്രക്കൂലി; 2) പാര്‍ക്ക്, ദേശീയ സ്മാരകങ്ങള്‍ തുടങ്ങിയവയില്‍ പ്രവേസിക്കുന്നതിനുള്ള  ഫീസ്.

4) താഴെപ്പറയുന്ന കാര്യങ്ങളില്‍ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരുമായിട്ടായിരിക്കും  തുല്യത:  1) വിദേശ രാജ്യത്തേക്കു കുട്ടികളെ  ദത്തെടുക്കല്‍. 2) `നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, ജോയന്റ്  എൻട്രൻസ്  എക്‌സാമിനേഷൻ തുടങ്ങിയ പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കാനുള്ള  അവകാശം. പക്ഷെ എന്‍.ആര്‍.ഐ. ക്വാട്ടയിലേക്ക് മാത്രമേ പ്രവേശനത്തിന്  പരിഗണിക്കൂ. ഇന്ത്യാക്കര്‍ക്കു മാറ്റി വച്ച സീറ്റില്‍ പ്രവേശനം കിട്ടില്ല. 3) സ്ഥവര സ്വത്തുക്കൾ  വാങ്ങാനും വില്ക്കാനും ഉള്ള അവകാശം. ക്രുഷിഭൂമി, ഫാം ഹൗ സ്, പ്ലാന്റേഷന്‍ എന്നിവ വാങ്ങാന്‍ പറ്റില്ല. 4) താഴെപ്പറയുന്ന  ജോലികള്‍ ചെയ്യനുള്ള അവകാശം ഉണ്ടാവും. ഡോക്ടര്‍, ദെന്തിസ്റ്റ്, നഴ്‌സ്, ഫാര്‍മസിസ്റ്റ്; അഡ്വക്കട്ട്; ആര്‍ക്കിടെക്ട്; ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

5) ഈ ഉത്തരവിൽ  പറയാത്ത  അവകാശങ്ങളും റിസാർവ്   ബാങ്ക് നിര്‍ദേശിക്കാത്ത  അവകാശങ്ങളും ഉണ്ടെങ്കില്‍ അവയുടെ കാര്യത്തിൽ  ഒ.സി.ഐ. കാര്‍ഡുകാക്ക് വിദേശികള്‍ക്കുള്ള എല്ല അവകാശങ്ങളും  ലഭിക്കും.

വിശദീകരണം: ഒ.സി.ഐ. കാര്‍ഡ് ഉടമ  വിദേശ പാസ്‌പോര്‍ട്ടുള്ള വിദേശ പൗരനാണ്. ഇന്ത്യന്‍ പൗരനല്ല.
2) എൻ. ആര്‍.ഐ. എന്നത് റിസെർവ് ബാങ്കും ഇങ്കം ടാക്‌സ് നിയമവും അനുശാസിക്കുന്ന നിരവചനമനുസരിച്ചാണ് 
(ഉത്തരവ് താഴെ) 

ഓ.സി.ഐ. കാർഡുകാർക്ക്  സ്വത്ത്  വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക
Join WhatsApp News
JACOB 2021-03-08 23:41:23
Indian Supreme Court has been usurping the powers of the executive and legislature after the emergency ended. They created problem with Sabarimala, Orthodox/ Jacobite church dispute , Maradu flat demolition etc. Now they want to put their thumbs on NRIs and OCI holders. Most of the judges are corrupt in India.
BGeorge 2021-03-10 04:41:07
Actually learned and renowned lawyers like Palkiwala , Nariman and others saved the Indian constitution from brutal rape by the Indira govt during emergency. SC is now exercising its own inherent powers. RBI permission was in place there for repatriating the sales proceeds. However by general circular RBI included repatriation up to one million Dollar per year in automatic permission route. Since last year NRI sales of land attracts TDS@20% to prevent tax evasion on capital gains. Since US taxes world wide income capital gains needs to be reported here too and can take tax credit for taxes paid in India under tax treaty. OCI is not a legal right but only a general permission and every country has to regulate how a foreign person behave in that country. Once you took citizen ship of other country you loose all your rights under Indian constitution and if some body want to keep it then keep Indian citizenship.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക