Image

കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ

Published on 08 March, 2021
കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ
1) സ്വന്തം അടിയന്തര അധികാരങ്ങൾ ഇല്ലാതാക്കുന്ന ബില്ലിൽ കോമോ ഒപ്പിടും
2) രാജി വയ്ക്കില്ലെന്ന് കോമോ ഉറപ്പിച്ചു പറഞ്ഞു 
3) കോമോ രാജിവയ്ക്കണം- സംസ്ഥാന സെനറ്റ് ഭൂരിപക്ഷ നേതാവ് 
4) കോമോയ്ക്കെതിരെ  ആരോപണവുമായി  രണ്ട് സ്ത്രീകൾ കൂടി രംഗത്ത്

സ്വന്തം അടിയന്തര അധികാരങ്ങൾ ഇല്ലാതാക്കുന്ന ബില്ലിൽ കോമോ ഒപ്പിടും

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോയ്ക്ക് നൽകിയ അടിയന്തര അധികാരങ്ങൾ ഇല്ലാതാക്കുന്ന ബില്ലിൽ താൻ സ്വയം ഒപ്പിടുമെന്ന് ക്യൂമോ ഞായറാഴ്ച പറഞ്ഞു.

'ഞാൻ ഇന്ന് അസംബ്ലിയുടെ അടിയന്തര അധികാര ബില്ലിൽ ഒപ്പിടുന്നു,' മാധ്യമപ്രവർത്തകരുമായി നടത്തിയ കോൺഫറൻസ് കോളിൽ അദ്ദേഹം പറഞ്ഞു. 

പുതിയ കോവിഡ്  നിർദ്ദേശങ്ങൾ സൃഷ്ടിക്കുന്നതിനോ, നിലവിലുള്ളവ വിപുലീകരിക്കുന്നതിനോ അസംബ്ലിയുടെ അംഗീകാരമില്ലാതെ ഉള്ള കോമോയുടെ അധികാരം റദ്ദാക്കികൊണ്ടുള്ള  ബിൽ  വെള്ളിയാഴ്ചയാണ്  പാസാക്കിയത്.   വർദ്ധിച്ചുവരുന്ന അഴിമതി-ലൈംഗീക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്  അദ്ദേഹത്തിന്റെ അധികാരം തടയാനുള്ള നീക്കം.

അതെ സമയം മാർച്ച് 19 ന് നിലവിലെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനം  വരെ ആളുകളെ റെസ്റ്റോറന്റുകളിൽ  പ്രവേശിപ്പിക്കാനാവുമെന്നും  കോമോ പറഞ്ഞു. 

എന്നാൽ ന്യൂയോർക്ക് സിറ്റിയിലെ  ഭക്ഷണശാലകൾ 35 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവു.  

' മാറ്റം അവലോകനം ചെയ്യാൻ  അസംബ്ലിക്ക്  അഞ്ച് ദിവസമുണ്ട് , ഏതെങ്കിലും അംഗങ്ങളുമായോ അല്ലെങ്കിൽ പ്രാദേശിക സർക്കാരുകളുമായോ ഞങ്ങൾ ഇത് ചർച്ച ചെയ്യും.  അസംബ്ലിക്ക്   50 ശതമാനം വോട്ട് ഉപയോഗിച്ച് ഇത് റദ്ദാക്കാനുള്ള കഴിവുണ്ട്. ' കോമോ വ്യക്തമാക്കി.

രാജി വയ്ക്കില്ലെന്ന് കോമോ ഉറപ്പിച്ചു പറഞ്ഞു 

അഞ്ച് സ്ത്രീകൾ  ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചിട്ടും താൻ ഗവർണർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ആൻഡ്രൂ കോമോ ഉറപ്പിച്ചു പറഞ്ഞു.

'എന്നെ തെരഞ്ഞെടുത്തത് രാഷ്ട്രീയക്കാരല്ല, സംസ്ഥാനത്തെ ജനങ്ങളാണ്. ആരോപണങ്ങൾ കാരണം ഞാൻ രാജിവയ്ക്കില്ല.' മാധ്യമപ്രവർത്തകരുമായി നടത്തിയ ഒരു ഹ്രസ്വ കോൺഫറൻസ് കോളിൽ കോമോ വ്യക്തമാക്കി. 

'ആരോപണങ്ങളെത്തുടർന്ന് രാജിവയ്ക്കുന്നത്  യഥാർത്ഥത്തിൽ ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യത്തിൽ ആരോപണം ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്.  ആരോപണത്തിന്റെ വിശ്വാസ്യതയിലാണ് കാര്യം.' കോമോ അഭിപ്രായപ്പെട്ടു.

അനുചിതമായ ശാരീരിക ബന്ധത്തിന്റെ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച കോമോ , തന്റെ പരാമർശങ്ങൾ ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞു.

കോമോ രാജിവയ്ക്കണം- സംസ്ഥാന സെനറ്റ് ഭൂരിപക്ഷ നേതാവ്

ഗവർണർ ആൻഡ്രൂ  കോമോയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് സംസ്ഥാന സെനറ്റ് മജോറിറ്റി  ലീഡർ ആൻഡ്രിയ സ്റ്റുവാർട്ട് കസിൻസ് ഞായറാഴ്ച പറഞ്ഞു. അല്ലാത്ത പക്ഷം കൊമോയ്‌ക്കെതിരെ ഇമ്പീച്ച്മെന്റ് നടപടി എടുക്കുമെന്നും  അവർ വ്യക്തമാക്കി.

'ന്യൂയോർക്ക് ഇപ്പോഴും മഹാമാരിയുടെ നടുവിലാണ്, അതിന്റെ സാമൂഹികപരവും ആരോഗ്യപരവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. അതിൽ നിന്ന്  ശ്രദ്ധ വ്യതിചലിക്കാതെ ഞങ്ങൾക്ക്  ഭരണം നടത്തേണ്ടതുണ്ട്. സംസ്ഥാന ഗവർണർ കോമോ രാജിവയ്ക്കണം. '  കോമോ സ്ഥാനമൊഴിയില്ലെന്ന് ശപഥം ചെയ്ത പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയിലാണ്  ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോമോയ്ക്കെതിരെ  ആരോപണവുമായി  രണ്ട് സ്ത്രീകൾ കൂടി രംഗത്ത് 

ഗവർണർ ആൻഡ്രൂ കോമോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി രണ്ട് സ്ത്രീകൾ കൂടി 
ശനിയാഴ്ച മുന്നോട്ടുവന്നു.  കൊമോയ്‌ക്കെതിരെ ലൈംഗീക ആരോപണങ്ങളുമായി എത്തിയവരുടെ എണ്ണം ഇതോടെ അഞ്ചായി.

മുൻ പ്രസ് സഹായി കാരെൻ ഹിന്റൺ 2000 ഡിസംബറിൽ കോമോ നടത്തിയ ആലിംഗനത്തെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഹിന്റന്റെ ഭർത്താവ് ലോബിയിസ്റ്റ് ഹോവാർഡ് ഗ്ലേസർ കോമോയുടെ വിശ്വസ്തനും, 2014 വരെ അദ്ദേഹത്തിന്റെ സ്റ്റേറ്റ് ഓപ്പറേഷൻസ് ഡയറക്ടറായും സീനിയർ പോളിസി അഡ്വൈസറായും പ്രവർത്തിച്ച ആളാണെന്നതാണ് ഈ ആരോപണം കേൾക്കുമ്പോൾ അമ്പരപ്പുണ്ടാക്കുന്നത്. 
കോമോയുടെ  പ്രതിനിധി  ആരോപണം ശക്തമായി നിഷേധിച്ചു.

2013 മുതൽ 2015 വരെ  പ്രവർത്തിച്ച പോളിസി ആന്റ് ഓപ്പറേഷൻസ് സഹായി അന ലിസിന്റേതാണ് അടുത്ത ആരോപണം. അൽബാനിയിൽ ജോലിയിലായിരിക്കുമ്പോൾ തന്നോട്  അനുചിതമായി പെരുമാറിയെന്നാണ് ലിസ് പറയുന്നത്.

ഒരു പരിപാടിക്കിടെ,  കൈയിൽ ചുംബിച്ചുകൊണ്ട്  ഡേറ്റിംഗിലാണോ എന്ന് കോമോ ചോദിച്ചതായും ലിസ് ആരോപിച്ചു .

ലിസിന്റെ ആരോപണങ്ങളിൽ  സാധാരണ പെരുമാറ്റത്തേക്കാൾ കൂടുതലായി ഒന്നും പ്രതിഫലിപ്പിക്കുന്നില്ലെന്ന് കോമോയുടെ മറ്റൊരു  വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മാസം, മുൻ സഹായി ലിൻഡ്സെ ബോയ്‌ലൻ ഗവർണർ തന്നെ മാൻഹട്ടൻ ഓഫീസിൽ വച്ച് ചുംബിച്ചെന്ന് ആരോപിച്ചിരുന്നു.

ഷാർലറ്റ് ബെന്നറ്റ് (25) കഴിഞ്ഞ ആഴ്ച രംഗത്തുവന്നത്  വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചെന്നും , ഇരുപതുകളിലെ സ്ത്രീകളുമായുള്ള ബന്ധത്തിന് താൻ തയ്യാറാണെന്ന് കോമോ പറഞ്ഞെന്നും ആരോപിച്ചാണ്.

2019 ൽ ന്യൂയോർക്കിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ വാഹനത്തിൽ വച്ച്  ഗവർണർ തന്നെ അനാവശ്യമായി  ചുംബിച്ചെന്നാണ്  മുൻ ബൈഡൻ പ്രചാരണ പ്രവർത്തകയായ അന്നാ റുച്ച് (33) വെളിപ്പെടുത്തി.

 ട്വീറ്റുകളിലൂടെ പ്രമുഖർ ഇവർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ കഥ ധൈര്യത്തോടെ പങ്കിട്ടതിന് നന്ദി എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ന്യൂയോർക്ക് ഗവർണർ ഞങ്ങളോട് ഈ രീതിയിൽ പെരുമാറിയത് അങ്ങേയറ്റം വിനാശകരമാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.

കോമോ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടും ആളുകൾ രംഗത്തുണ്ട്.

'ഗവർണറുടെ അറിയപ്പെടുന്ന എതിരാളിയായ കാരെൻ ഹിന്റൺ, 21 വർഷം മുമ്പുള്ള ആരോപണങ്ങളുമായി  ഈ നിമിഷം മുതലെടുക്കാൻ ശ്രമിക്കുന്നു,' പീറ്റർ അജീമിയൻ പറഞ്ഞു.
'റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും 14 വർഷമായി ഗവർണർ  പുരുഷന്മാരെയും സ്ത്രീകളെയും ചുംബിക്കുന്നതും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് എല്ലാവരും ഇങ്ങനെ ചെയ്യും,' റിച്ച് അസോപാർഡി പറഞ്ഞു
Join WhatsApp News
ഡെമോRAT 2021-03-08 15:36:38
പിടിച്ചതിലും വലുതാണ് അളയിൽ നിന്ന് ഇനിയും വരാനിരിക്കുന്നത്, എന്നാലും രാജി വെക്കരുത്... ഞങ്ങളുടെ മാനം കളയരുത്, കവിതയെഴുതിയും കഥയെഴുതിയും പ്രതികരിച്ചും ഞങ്ങൾ കൂമേട്ടനെ ന്യായീകരിച്ചോളാം. പ്രലോഭിപ്പിച്ചു കയറി പിടിക്കാൻ കൂമനെ പ്രേരിപ്പിച്ച ട്രംപ് രാജി വെക്കുക.. (ബാക്ഗ്രൗണ്ടിൽ കടകൾ കത്തിക്കുന്നു, വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നു, ജനം ജീവനും കൊണ്ട് പലായനം ചെയ്യുന്ന ചിത്രങ്ങൾ).
മഹർഷി 2021-03-10 15:57:08
മീനുണ്ടെങ്കിലേ മുക്കുവനുള്ളു; ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ; സുരക്ഷിതമായ അതിർത്തികളുള്ള, ജനങ്ങളെ സംരക്ഷിക്കുന്ന പോലീസുകാരുള്ള ഒരു രാഷ്ട്രമുണ്ടെങ്കിലേ, രാത്രിയിൽ മനഃസമാധാനത്തോടെ ഉറങ്ങാനാകൂ!! സ്ത്രീ നാമങ്ങൾക്ക് താഴെ മാത്രം ഹുറേ ഹുറേ വിളിക്കുന്നവരും, ആരുടെയെങ്കിലും പ്രസിദ്ധമായ കവിതകൾ തലങ്ങും വിലങ്ങും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നവരും, ട്രംപ് തലയിൽ വാടക കൊടുക്കാതെ സ്ഥിര താമസമായതുകൊണ്ട് രാവിലെ മുതൽ എന്തെങ്കിലും വെട്ടി ഒട്ടിക്കുന്നവരും, ഒരേ തൂവൽ പക്ഷികൾ! വെറുപ്പിന്റെ കരിമ്പടം മാറ്റി കണ്ണ് തുറന്നാൽ, മനോഹരമായ ഒരു ദേശം മുന്നിൽ കാണാം, അതിനെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭരണമായിരുന്നു ശരി എന്ന് മനസ്സിലാക്കാൻ എളുപ്പമാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക