-->

America

അന്താരാഷ്ട്ര വനിതാദിനാഘോഷവുമായി ചിത്രകാരികള്‍

Published

on

ലോസ് ആഞ്ചലെസ്: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഒരുകൂട്ടം ചിത്രകാരികള്‍.ലോകത്തിന്റെ വിവിധ കോണുകളിരുന്നുകൊണ്ടു ഓണ്‍ലൈനായി ഒരു ചിത്രപ്രദര്‍ശനമൊരുക്കിയാണ് അവര്‍ ഈവര്‍ഷത്തെ വനിതാദിനം ആഘോഷിക്കുന്നത്.

കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്ട്ട് സംഘടിപ്പിക്കുന്ന  ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍നിന്നുള്ളവരോടൊപ്പം അമേരിക്ക, ഖത്തര്‍, യു.എ., കുവൈറ്റ്    എന്നീ  രാജ്യങ്ങളില്‍ നിന്നുമുള്ള   മുപ്പത്തിരണ്ട് ചിത്രകാരികള്‍ പങ്കെടുക്കും. സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമാക്കി നടത്തുന്ന ചിത്രപ്രദര്‍ശനത്തിവെച്ചു, ഈവര്‍ഷത്തെ  പദ്മഭൂഷണ്‍ പുരസ്കാരത്തിനര്‍ഹയായ മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയെ ആദരിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തു ചിത്രകാരികള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയ ചിത്രയുടെ  ഛായാചിത്രം  സമ്മാനിക്കുന്നതാണ്.

ചിത്രത്തിന്റെ ഓരോഭാഗങ്ങളും വരച്ചത് വിവിധ രാജ്യങ്ങളിരുന്ന  പത്തുപേരാണ്.  പത്തുഭാഗങ്ങളും കൂട്ടിച്ചേര്‍ത്തു   പൂര്‍ണരൂപത്തിലാക്കിയ ചിത്രം പിന്നീട് ചിത്രയ്ക്കുസമ്മാനിക്കുമെന്നു  സംഘാടകയും ചിത്രകാരിയുമായ സീമ സുരേഷ് അറിയിച്ചു കാലിഫോര്ണിയയില്‍നിന്നും ചിത്രകാരികളായ രേണു സുജിത്, ബിന്ദു സുരേഷ്,  അറ്റ്‌ലാന്റയില്‍നിന്നും  സുജ മേനോന്‍ എന്നിവരും ഈ ചിത്രത്തിന്റെ രചനയിലും   പ്രദര്ശനത്തിലും പങ്കാളികളാകുന്നുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വൈകിട്ട് നാലുമണിക്ക് നര്‍ത്തകി ഡോ. രാജശ്രീ വാര്യര്‍, പൊതുപ്രവര്‍ത്തക സീന ബ്രിട്ടോ, അവതാരകരായ  സിന്ധു ബിജു (ദുബായ് ), ലക്ഷ്മി  പദ്മ (ഏഷ്യാനെറ്റ് ന്യൂസ്)  എന്നിവര്‍ചേര്‍ന്നു ഉത്ഘാടനം ചെയ്യുന്ന  "ഷീ സ്‌ട്രോക്‌സ്" എന്നുപേരിട്ടിരിക്കുന്ന   പ്രദര്‍ശനം ആര്‍ട് ഇന്‍ ആര്‍ട്ടിന്റെ യു ട്യൂബ് ചാനലില്‍ കാണാവുന്നതാണ്.  


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

View More