-->

America

പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)

Published

on

സ്ഥാനാര്‍ഥി നിര്‍ണയം ഒരിക്കലും സി പി എം പോലെയുള്ള ഒരു കേന്ദ്രീകൃത പാര്‍ട്ടിക്ക്  ബുദ്ധിമുട്ടാകാറില്ല . മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ  സ്ഥാനാര്‍ഥിത്വം ഉയര്‍ത്തിയ  കോലാഹലങ്ങള്‍ക്ക് ശേഷം  പാര്‍ട്ടിയില്‍ ഒരു കാലത്തും കലാപകൊടി ഉയര്‍ന്നിട്ടില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം വി എസില്‍  നിന്നോ വി എസ് വിഭാഗത്തില്‍ നിന്നോ  ഒരു ആക്രമണവും ഉണ്ടായില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഒരു ആക്രമണവും പിണറായിക്ക് അഭിമുഖികരിക്കേണ്ടി വന്നില്ല .

ആരോപണങ്ങളില്‍  ആടിയുലഞ്ഞ  കോടിയേരി കുടുംബത്തെ താങ്ങേണ്ട ബാധ്യത കൂടി പിണറായിക്കായി. ഇപ്പോള്‍  ഐ ഫോണിന്റെ പേരിലും കോടിയേരിയുടെ ഭാര്യ വിനോദിനി  അന്വേഷണം നേരിടുബോള്‍  പാര്‍ട്ടി  അവരെ പിന്താങ്ങേണ്ട ദയനീയ നിലയില്‍ ആണ്. ആ നിലക്ക് പിണറായിയുടെ വാക്കുകള്‍  പാര്‍ട്ടി വാക്കുകള്‍ ആയി മാറേണ്ടതായിരുന്നു .പക്ഷെ 'രാത്രിയുടെ സന്തതി'കള്‍ വരെ സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്തു രംഗത്ത് വന്നു..പാര്‍ട്ടിയുടെ യഥാര്‍ത്ഥ ആസ്ഥാനമായ  കണ്ണൂരില്‍  കോട്ടകള്‍ ഭേദിച്ചു  പി ജെ ആര്‍മി വെടിപൊട്ടിച്ചു .. പകലില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കും  പരാതി കടുകട്ടിയാണ് .

ശാസ്ത്രീയ കമ്മ്യൂണിസം അടിത്തറയാക്കിയ ഒരു പാര്‍ട്ടി പാര്‍ലമെണ്ടറി വ്യാമോഹം ഒഴിവാക്കാന്‍ കടുംവെട്ട് നടത്തുന്നത് തെറ്റൊന്നുമല്ല. മാത്രമല്ല പാര്‍ട്ടിയുടെ  മാനദണ്ഡമനുസരിച്ച് ഉചിതവുമാണ്. അങ്ങനെ രണ്ടു വട്ടം എം എല്‍ എ മാരും മന്ത്രിമാരുമായിരുന്നവർ  ഒഴിവാക്കപ്പെട്ടു  ഡോ.തോമസ്‌ ഐസക് , ജി സുധാകരന്‍, എ കെ  ബാലന്‍, സുരേഷ് കുറുപ്പ്, പ്രദീപ്‌ കുമാര്‍ തുടങ്ങി ഇരുപതില്‍ ഏറെ പേരാണ് ഇങ്ങനെ ഒഴിവായത് .

ധാര്‍മികതയുടെ പേരില്‍ ഇവ ന്യായികരിക്കപ്പെട്ടുവെങ്കിലും  അധികാരത്തില്‍ ഭ്രമിച്ചു പോയ ചിലരെ എങ്കിലും ഇത് വിഷമിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യം. ഐസകിനെയും സുധാകരനെയും ഒഴിവാക്കിയത് ആലപ്പുഴ ജില്ല കമ്മിറ്റിക്ക് പോലും ആദ്യം ഉള്‍ക്കൊള്ളാന്‍ ആയില്ല. എ കെ ബാലൻ  സ്വമേധയാ പിന്മാറിയെങ്കിലും തരൂരില്‍  രാഷ്ട്രീയ പരിചയമില്ലാത്ത ഭാര്യ ജമീലയുടെ പേര് ഉയര്‍ന്നു. എവിടെ പോയി ഇവിടെ ധാര്‍മികത എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ആ സ്ഥാനാര്‍ത്തിത്വം പിന്വലിക്കേണ്ടി വന്നു .

അതിലും ദയനീയമായിരുന്നു ഒരു കാലത്ത് കണ്ണൂരില്‍ പുലിയായി അറിയപ്പെട്ടിരുന്ന പി ജയരാജന്റെ ഗതി . ലോക്സഭയില്‍ പരാജയപ്പെട്ട പി രാജീവിനും എം ബി രാജേഷിനും  ഇല്ലാത്ത തടസം പി ജയരാജന്‍ നേരിട്ടു. ലോക സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജില്ല സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്ന അദ്ദേഹത്തിനു ഇത്തവണ സീറ്റ്‌ നല്‍കിയില്ല. കണ്ണൂരിലെ പുതിയ അധികാര സമവാക്യങ്ങളെ ആണ് ഇത് സൂചിപ്പിച്ചത്. പി ജയരാജന്‍ ആര്‍മി അങ്ങനെയാണ് പ്രതിഷേധത്തിനു മുതിര്‍ന്നത് .പണ്ടെ വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിക്ക് വിധേയന്‍ ആയ ജയരാജന്‍ ഇത് തള്ളിപറഞ്ഞുവെങ്കിലും  മുറിവുകള്‍ ആഴത്തില്‍ കിടക്കും .

ഇതിനിടെയാണ്  പാര്‍ട്ടിയുടെ സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് വിട്ടു കൊടുത്തതില്‍ പ്രതിഷേധം  ഉയര്‍ന്നത് . കുറ്റിയാടി, റാന്നി  സീറ്റുകള്‍  വെറുതെ കൈ വിട്ടുവെന്ന് ആ മണ്ഡലത്തിലെ അണികള്‍ കരുതുന്നു .
ഉറപ്പായും  അധികാരതുടര്‍ച്ച എന്ന മുദ്രാവാക്യം തന്നെ തലകീഴായി മാറുകയാണ് . കഴിഞ്ഞ സര്‍ക്കാരിലെ ഒരേ ഒരു സ്റ്റാര്‍ മന്ത്രി  കെ കെ ശൈലജ മാത്രമാണ് ഇത്തവണ  മത്സരിക്കുന്നത് .

കിഫ്ബിയുടെ നേട്ടങ്ങളും കോട്ടങ്ങളും കടങ്ങളും അവകാശപ്പെട്ട ധനമന്ത്രി തിമസ് ഐസക്‌ പോലും ഈ തുടര്‍ച്ചയില്‍ ഇല്ല . എൽ  ഡി എഫിന്റെ തുടര്‍ ഭരണം എന്നതിനേക്കാള്‍ പിണറായി ഭരണത്തിന്റെ തുടര്ച്ച എന്ന് പറയുന്നതാകും കുടുതല്‍ ശരി .വ്യക്തി ആരാധനയുടെ പുതിയ തലങ്ങള്‍ ..


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ഓ.സി.ഐ. കാർഡ് പുതുക്കാനുള്ള   നിബന്ധന നീക്കി; പ്രവാസികൾക്ക് വലിയ നേട്ടം  

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

View More