Image

പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിനന്ദനം''-ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ

Published on 08 March, 2021
പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിനന്ദനം''-ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ
ലോക വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളജിന്റെയും, പുഷ്പഗിരി സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു ബിന്ദു ജയകുമാർ. ക്യാൻസർ നിർണ്ണയ പദ്ധതി പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഏ.എൽ ഷീജ ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലെ വായ്, സ്തനങ്ങൾ, തൈറോയ്ഡ്, ഗർഭാശയമുഖ ക്യാൻസർ എന്നിവ തുടക്കത്തിലെ നിർണ്ണയം ചെയ്താൽ രോഗമുക്തി എളുപ്പമാകും എന്ന് ഡോ. ഷീജ അഭിപ്രായപ്പെട്ടു'. അതുകൊണ്ട് പരമാവധി സ്ത്രീകൾ ഈ ക്യാൻസർ നിർണ്ണയ ക്യാമ്പിലെത്തി രോഗം ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാവണം എന്ന് ഡോ. ഷീജ പറഞ്ഞു. അമ്മയുടെ കണ്ണിലൂടെ കണ്ട ഈ ലോകത്തിന് നന്ദി പറയേണ്ടത് നമ്മുടെ ചുറ്റുമുള്ള വനിതകളെ ആദരിക്കുന്നതിലൂടെയാണ് എന്ന് തിരുവല്ല അതിരുപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി.ഇ.ഒ. ഫാ.ജോസ് കല്ലുമാലിക്കൽ, അക്കാഡമിക് & റീസേർച്ച് ഡയറക്ടർ ഫാ.മാത്യു മഴുവഞ്ചേരിൽ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് . മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. തങ്കപ്പൻ, പുഷ്പഗിരി മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗ്ഗീസ്, പുഷ്പഗിരി ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് വർഗീസ്, ഡോ.വി.യു തങ്കമ്മ, ഡോ.ജെൻസി മാത്യൂസ്, ഡോ.റേച്ചൽ മാത്യു, ഡോ.വിനോദ് മാത്യു, ഡോ.ഫിലിപ്പ് മാത്യു, മാക്ഫാസ്റ്റ് റേഡിയോ ഡയറക്ടർ രാധാകൃഷ്ണൻ കുറ്റൂർ,  എന്നിവർ പ്രസംഗിച്ചു.

18 നും 60 വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന വായിലെ ക്യാൻസർ,സ്തനങ്ങളിലെ ക്യാൻസർ,തൈറോയ്ഡ് ക്യാൻസർ, ഗർഭാശയ മുഖ ക്യാൻസർ എന്നിവ നിർണ്ണയിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകളും, ടെസ്റ്റുകളും പൂർണ്ണമായും സൗജന്യമാണ് എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശങ്ങൾ നൽകുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി ഒ. പി വിഭാഗത്തിൽ ഈ സേവനം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാകും. ബുക്കിങിന് 9744541776
പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്ക് അഭിനന്ദനം''-ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക