Image

സ്റ്റാലിന്‍ തന്‍റെ ആശയങ്ങളും പദ്ധതികളും തട്ടിയെടുക്കുന്നു: കമല്‍ഹാസന്‍

Published on 08 March, 2021
സ്റ്റാലിന്‍ തന്‍റെ ആശയങ്ങളും പദ്ധതികളും തട്ടിയെടുക്കുന്നു: കമല്‍ഹാസന്‍

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തന്‍റെ ആശയങ്ങളും പദ്ധതികളും തട്ടിയെടുക്കുകയാണെന്നു മക്കള്‍ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ഹാസന്‍. വീട്ടമ്മമാര്‍‌ക്ക് 1000 രൂപ പ്രതിമാസം ശമ്ബളം നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഞാനാണ്. അതിനു പകരം റേഷന്‍കാര്‍ഡ് ഉടമകളായ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുമെന്നു സ്റ്റാലിന്‍ ദര്‍ശനരേഖയിറക്കി.

50 ലക്ഷം തൊഴിലവസരം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പിന്നാക്കക്കാരുടെ പുരോഗതി തുടങ്ങിയവയെല്ലാം എന്‍റെ പദ്ധതികളാണ്. ഇവയെല്ലാം സ്റ്റാലിന്‍ ഡിഎംകെയുടേതായി അവതരിപ്പിക്കുകയാണെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ 10 വര്‍ഷത്തെ ദര്‍ശന രേഖ പുറത്തിറക്കിയപ്പോഴാണ് സ്റ്റാലിന്‍ വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക