Image

തന്നോട് എന്തിനാണ് ഇത്രയും ദേഷ്യമെന്ന് മമതയോട് മോദി

Published on 08 March, 2021
തന്നോട് എന്തിനാണ് ഇത്രയും ദേഷ്യമെന്ന് മമതയോട് മോദി
തന്നോട് ഇത്രയും ദേഷ്യമെന്തിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ''എന്നെക്കുറിച്ച്‌ എന്തൊക്കെ പറയുന്നു? ചിലപ്പോള്‍ രാവണനെന്ന് വിളിക്കുന്നു, ചിലപ്പോള്‍ ചെകുത്താന്‍ എന്ന്, മറ്റു ചിലപ്പോള്‍ ഗുണ്ടയെന്നും.. എന്താ ദീദി ഇത്ര ദേഷ്യം?'' മോദി ചോദിച്ചു.

ബംഗാളിനെ വികസനത്തിലേക്കല്ല ഭിന്നതയിലേക്കാണ് മമത ബാനര്‍ജി നയിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ബംഗാളില്‍ താമര വിടരുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മമത. തനിക്ക് വര്‍ഷങ്ങളായി ദീദിയെ അറിയാം. പണ്ട് ഇടതുപക്ഷത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ ദീദിയല്ല ഇപ്പോഴുള്ളത്. മറ്റാരുടേയോ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്. മറ്റാരോ ആണ് അവരെ നിയന്ത്രിക്കുന്നതെന്നും മോദി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക