ഡല്‍ഹി : സാമ്ബത്തിക വര്‍ഷാവസാനത്തില്‍ ഭവന വായ്പാ പലിശ നിരക്ക് കുറച്ച് രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍. 75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന് ഐസിഐസിഐ പ്രഖ്യാപിച്ചു. 75 ലക്ഷത്തിന് മുകളില്‍ 6.75 ശതമാനമായിരിക്കും പലിശ നിരക്ക്. മാറിയ നിരക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ ലഭിക്കൂ.
എസ്ബിഐയാണ് ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ആദ്യം കുറച്ചത്. 6.70 ശതമാനമാക്കിയാണ് കുറച്ചത്. പിന്നാലെ കൊടാക് മഹീന്ദ്ര ബാങ്കും നിരക്ക് കുറച്ചു. തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കാണ് നിരക്ക് കുറച്ചത്. കൊടാക് മഹീന്ദ്ര ബാങ്കിന്റെ നിരക്ക് 6.7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെ പലിശ നിരക്ക് 6.75 ശതമാനവുമാണ്.
വീട് സ്വന്തമാക്കാനുള്ള ഏറ്റവും നല്ല അവസരമാണ് പലിശ നിരക്ക് കുറച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് സെക്വേര്‍ഡ് അസറ്റ്സ് തലവന്‍ രവി നാരായണന് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭവന വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല