Image

കര്‍ഷക സമരം, ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

Published on 07 March, 2021
കര്‍ഷക സമരം, ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രത്തില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള 49കാരനായ രാജ്ബീറിനെയാണ് തിക്രി സമരകേന്ദ്രത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് അവസാന ആഗ്രഹമെന്നും കേന്ദ്രം അതിന് തയ്യാറാകണമെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇതുവരെ ആറു കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളില്‍ ആത്മഹത്യ ചെയ്തത്. സമരത്തിനിടെ രോഗം ബാധിച്ചും അപകടങ്ങളില്‍പ്പെട്ടും 250 ലേറെ കര്‍ഷകരും മരിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക