-->

VARTHA

റോഡുപണിയ്ക്ക് ശേഷം ബാക്കിയായ ടാര്‍ സൂക്ഷിച്ച വീപ്പയില്‍ വീണ പെണ്‍കുട്ടിയ്ക്കായി അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം

Published

onപെരിയ: കളിക്കുന്നതിനിടെ ടാര്‍വീപ്പയില്‍ വീണ 12 വയസ്സുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. പുക്കളത്തെ ബന്ധുവീട്ടിലെത്തിയ തൃക്കരിപ്പൂര്‍ മാണിയാട്ടെ കുട്ടിയാണ് വീപ്പയ്ക്കകത്തെ ടാറില്‍ വീണത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ടാറിങ്ങിനുശേഷം ബാക്കിയായ ടാര്‍ വീപ്പയില്‍ പുക്കളത്തെ മൈതാനത്ത് സൂക്ഷിച്ചിരുന്നു. കളിക്കുന്നതിനിടെ ടാര്‍വീപ്പയില്‍ കയറിയപ്പോള്‍ കുട്ടി അതിലകപ്പെടുകയായിരുന്നു. കാല്‍മുട്ടുവരെ ടാറില്‍ പൂണ്ടതിനാല്‍ കുട്ടിക്ക് അനങ്ങാനായില്ല. നാട്ടുകാര്‍ കുട്ടിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അംഗം ആര്‍.സുധീഷ് കാഞ്ഞങ്ങാട്ടുള്ള അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന എത്തുംവരെ നാട്ടുകാര്‍ കുട്ടിയെ താങ്ങിപ്പിടിച്ചുനിന്നു.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് ടാര്‍വീപ്പ ചെറിയ കഷണങ്ങളായി മുറിച്ച് നീക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് നേര്‍പ്പിച്ച ശേഷമാണ് അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയുടെ കാല്‍ ടാറില്‍നിന്ന് ഇളക്കിയെടുത്തത്. കാലില്‍ പുരണ്ട ടാര്‍ പൂര്‍ണമായും മണ്ണെണ്ണയില്‍ വൃത്തിയാക്കിയ ശേഷമാണ് അഗ്‌നിരക്ഷാസേന മടങ്ങിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.എന്‍.വേണുഗോപാലന്‍, വി.വി.ദിലീപ്, ജി.എ.ഷിബിന്‍, മുഹമ്മദ് അജ്മല്‍ ഷാ, ഡ്രൈവര്‍ കെ.പി.നസീര്‍, ഹോം ഗാര്‍ഡുമാരായ പി.കൃഷ്ണന്‍, വി.സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു

വാക്‌സിന്‍ ഉത്പാദനം: ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

ക​ഴ​ക്കൂ​ട്ട​ത്ത് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാനു​ള്ള ശ്ര​മം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു

പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം

വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍

മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍

View More