Image

ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു

Published on 07 March, 2021
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു

കാലിഫോർണിയ: ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു.  ഒരു തിരുവനന്തപുരത്തുകാരൻ, ലോകം മുഴുവൻ അറിയപ്പെടുന്ന സംഗീത വ്യവസായി , ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ അതായത് എച്ച് എം വി, എമി എന്ന് വിളിച്ച ഇ.എം.ഐ. തുടങ്ങിയ കമ്പനികളിലൂടെയാണ് വിജയ ഭാസ്കർ മേനോൻ സംഗീതലോകത്തെ തിളക്കമാർന്ന പേരായത്...  ഇ.എം.ഐയുടെ ചെയർമാൻ ആയിരുന്നു. 

കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. 
1973 ൽ   'പിങ്ക് ഫ്ലോയിഡി'നെ അമേരിക്കയിൽ അവതരിപ്പിച്ചതോടെയാണ് ഭാസ്കർ മേനോനെ  ലോകം ശ്രദ്ധിച്ചത്. ബീറ്റിൽസ്, റോളിങ്ങ് സ്റ്റോൺ , ക്വീൻ... തുടങ്ങിയ ഒട്ടുമിക്ക ബാന്റുകളും  ഭാസ്കർ മേനോന്റെ പങ്കാളികളായി. 
സംഗീതം ആഗോള വിപണി സാധ്യതയുള്ള ഒരു വ്യവസായമാണെന്ന് തെളിയിച്ച ആളാണ് വിജയ്  ഭാസ്കർ മേനോൻ.
TEAM 24 USA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക