Image

ഭാര്‍ഗവി അമ്മയുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ടെറന്‍സണ്‍ തോമസ് Published on 07 March, 2021
ഭാര്‍ഗവി  അമ്മയുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ന്യുയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി  അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ  പാര്‍ത്ഥസാരഥി  പിള്ള, ശ്രീകുമാര്‍ ഉണ്ണിത്താന്‍  എന്നിവരുടെ ഭാര്യ മാതാവും കമ്മിറ്റി മെംബര്‍  സുരേന്ദ്രന്‍ നായരുടെ  മാതാവുമായ  പത്തനംതിട്ട , വയ്യാറ്റുപുഴ  വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ  ഭാര്‍ഗവി  അമ്മയുടെ   നിര്യാണത്തില്‍  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അഗാധമായ ദുഃഖവും  അനുശോചനവും  രേഖപ്പെടുത്തി.

പ്രസിഡന്റ് ഗണേഷ് നായരുടെ അദ്ധ്യക്ഷതയില്‍  കൂടിയ യോഗത്തില്‍  സെക്രട്ടറി  ടെറന്‍സണ്‍ തോമസ്  അനുശോചന  മെസ്സേജ് വായിച്ചു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍  ചാക്കോ പി ജോര്‍ജ് , ട്രഷര്‍ രാജന്‍ ടി  ജേക്കബ് , വൈസ് പ്രസിഡന്റ്  കെ . ജി . ജനാര്‍ദ്ദനന്‍ , ജോയിന്റ് സെക്രട്ടറി ഷാജന്‍ പി ജോര്‍ജ് , ജോയി ഇട്ടന്‍ , തോമസ് കോശി , ആന്റോ വര്‍ക്കി , ജോണ്‍ സി വര്‍ഗീസ് , കെ . ജി  ഗ്രഗറി .ലിജോ ജോണ്‍ , വിപിന്‍ ദിവാകരന്‍ , എം . വി . കുര്യന്‍ , ഇട്ടൂപ് ദേവസ്യ , രാധാമണി നായര്‍, ഷൈനി ഷാജന്‍  തുടങ്ങി നിരവധി ആളുകള്‍ അനുശോചനം അറിയിച്ചു സംസാരിച്ചു.

മക്കള്‍: തങ്കമണി പിള്ള ,  പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍ , സുരേന്ദന്‍ നായര്‍ , പരേതനായ ഓമനക്കുട്ടന്‍ , ഉഷ ഉണ്ണിത്താന്‍. മരുമക്കള്‍ :  പാര്‍ഥസാരഥി പിള്ള , സുജാത  മധുസൂധനന്‍ നായര്‍ , രവീന്ദ്രന്‍ (ബാബു )നായര്‍ , ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി  നായര്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍  അസോസിയേഷന്റെ  സജീവ പ്രവര്‍ത്തകര്‍ ആണ് .

ഈ  കുടുംബത്തില്‍ ഉണ്ടായ വേര്‍പാടില്‍  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍,  കുടുംബാംഗങ്ങളുടെ  ദുഃഖത്തില്‍  പങ്കുചേരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക