-->

America

കോവിഡിനെ നാം പിടിച്ചു കെട്ടിയോ?  രോഗബാധ കുറയുന്നു  

മീട്ടു

Published

on

ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം  5,000- ത്തിൽ താഴെ

ഐഡഹോയിൽ പ്രതിഷേധസൂചകമായി ആളുകൾ മാസ്ക് കത്തിച്ചു 

കോവിഡിനെ നാം പിടിച്ചു കെട്ടിയോ?  രോഗബാധ കുറയുന്നു  

വാഷിംഗ്ടൺ, മാർച്ച് 7:  85 മില്യണിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുള്ളതിനാൽ, പുതിയ കോവിഡ് കേസുകളിലും, മരണങ്ങളിലും, ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെ എണ്ണത്തിലും അമേരിക്കയിൽ നിരക്കിൽ ഗണ്യമായ കുറവ് തുടരുകയാണ്.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 66,481 പുതിയ കേസുകളും 1,840  മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ഏഴു ദിവസത്തെ ശരാശരി ജനുവരി 11 ന് ശേഷം തുടർച്ചയായി 43 ദിവസങ്ങളിലും കുറവ് രേഖപ്പെടുത്തിയതായും  സിഡിസി ഡാറ്റ കാണിക്കുന്നു.   മരണങ്ങളുടെ ഏഴ് ദിവസത്തെ ശരാശരി ജനുവരി 13 ന് ശേഷം 43.1 ശതമാനം കുറഞ്ഞതായും  സിഡിസി റിപ്പോർട്ട് ചെയ്യുന്നു.

മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ആഴ്ചയിലെ ശരാശരി ആശുപത്രി പ്രവേശനങ്ങളുടെ എണ്ണം 14.8 ശതമാനം കുറഞ്ഞു.

സാധാരണരീതിയിൽ പ്രവർത്തനങ്ങൾ  പുനരാരംഭിക്കുന്നതിന് മുമ്പ് കൊറോണ വൈറസ് കേസുകളുടെ അടിസ്ഥാന നില ഇനിയും കുറയേണ്ടതുണ്ടെന്നാണ്  ഡോ.അന്റോണി ഫൗച്ചിയുടെ അഭിപ്രായം.

വെള്ളിയാഴ്ച വരെ 114 മില്യണിലധികം വാക്സിൻ ഡോസുകൾ അമേരിക്കയിൽ വിതരണം ചെയ്യുകയും 85 മില്യണിലധികം ഡോസുകൾആളുകൾ സ്വീകരിക്കുകയും ചെയ്തതായി സിഡിസി ഡാറ്റ കാണിക്കുന്നു.
ഉയർന്നുവരുന്ന കൊറോണ വൈറസ് വകഭേദങ്ങൾക്കിടയിലും മാസ്ക് മാൻഡേറ്റുകൾ ഉപേക്ഷിക്കാനുള്ള തീരുമാനങ്ങൾ കൂടുതൽ യുഎസ് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതിനെ വിദഗ്ധർ രൂക്ഷമായി വിമർശിച്ചു. കൊറോണ വൈറസ് വകഭേദങ്ങളുടെ 2,753  കേസുകളാണ് വ്യാഴാഴ്ച വരെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 യു കെയിൽ ആദ്യമായി കണ്ടെത്തിയ  B.1.1.7 എന്നറിയപ്പെടുന്ന വേരിയന്റാണ് കൂടുതലും സ്ഥിരീകരിക്കപ്പെട്ടത്. 2672 കേസുകൾ യു കെ വകഭേദം മൂലം അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തെന്നാണ് കണക്കുകൾ പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.351 വേരിയന്റിന്റെ 68 കേസുകളും, ബ്രസീലിൽ കണ്ടെത്തിയ P.1 ന്റെ 13 കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലുള്ള ചില ആശങ്കാകുലമായ വകഭേദങ്ങളെക്കുറിച്ചും വിദഗ്ദ്ധർ ആശങ്കാകുലരാണ്.

കാലിഫോർണിയയിലെ B.1.427 / B.1.429 എന്നറിയപ്പെടുന്ന ഈ വകഭേദം അതിന്റെ മുൻഗാമികളേക്കാൾ എളുപ്പത്തിൽ വ്യാപിക്കുകയും ഇപ്പോൾ സംസ്ഥാനത്ത് ആധിപത്യം പുലർത്തുകയും ചെയ്യുന്നതായി  സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
വകഭേദങ്ങൾ കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമോ അതോ നിലവിൽ അനുമതി ലഭിച്ച വാക്സിനുകൾ കൊണ്ട് തടുക്കാൻ സാധിക്കുമോ എന്ന് നിർണ്ണയിക്കാൻ പഠനങ്ങൾ നടക്കുന്നുണ്ടെന്ന് സിഡിസി റിപ്പോ

ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം  5,000- ത്തിൽ താഴെ

ന്യൂയോർക്കിലെ ആശുപത്രികളിൽ പ്രവേശിതരായ കോവിഡ് രോഗികളുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി 5,000- ത്തിൽ താഴെ എത്തി.

വെള്ളിയാഴ്ച ആശുപത്രികളിൽ പ്രവേശിതരായ കോവിഡ് രോഗബാധിതർ 4,954 ആയിരുന്നു, ഡിസംബർ എട്ടിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന്  ഗവർണർ ആൻഡ്രൂ കോമോ ശനിയാഴ്‌ച വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെയുള്ള കൊറോണ വൈറസ് പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 2.80 ശതമാനമായി കുറഞ്ഞു, നവംബർ 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏഴ് ദിവസത്തെ ശരാശരി നിരക്ക് സംസ്ഥാനത്ത് 3.15 ശതമാനവും ന്യൂയോർക്ക് സിറ്റിയിൽ 3.94 ശതമാനവുമായിരുന്നു.

അഞ്ച് ബറോകളിലെ 43 താമസക്കാരുടേത്  ഉൾപ്പെടെ 78 കോവിഡ് മരണങ്ങളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

ഐഡഹോയിൽ പ്രതിഷേധസൂചകമായി ആളുകൾ മാസ്ക് കത്തിച്ചു 

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദൈനംദിന ജീവിതത്തിലെ ക്ലേശങ്ങളെക്കുറിച്ചുള്ള നിരാശ തുടരുന്നതിനാൽ, ഐഡഹോയിലെ പ്രതിഷേധക്കാർ  സംസ്ഥാന തലസ്ഥാനത്ത് ശനിയാഴ്ച മാസ്ക് കത്തിക്കുന്ന പരിപാടി സംഘടിപ്പിച്ചു. അവരെ പിന്തുണച്ചുകൊണ്ട് സംസ്ഥാന നിയസഭയിൽ നിന്നുള്ള മൂന്ന് പ്രതിനിധികളും  ലഫ്റ്റനന്റ് ഗവർണർ ജാനീസ് മക്ഗീച്ചിനും രംഗത്തുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സർക്കാരിനെ തെറ്റായ നയങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും റിപ്പബ്ലിക്കൻ ഭരണകൂടത്തിന് സമാനമായി സന്തുലിതാവസ്ഥയുള്ള ഒരു സർക്കാർ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധത്തിന്റെ  സംഘാടകനായ ഡാർ മൂൺ ട്വിറ്റർ വീഡിയോയിലൂടെ  പറഞ്ഞു. 

ചെറിയ വേസ്റ്റ് ബിന്നിൽ മാസ്കുകൾ ഇട്ട് കത്തിക്കുന്നത്, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാരിൽ ഒരാൾ പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രവും കത്തിച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരിൽ പലരും ഒപ്പം കുട്ടികളെയും കൂട്ടിയിരുന്നു.

മാസ്ക് മാൻഡേറ്റുകൾ നിയമവിരുദ്ധമാക്കുന്നതിനുള്ള ബിൽ കഴിഞ്ഞ ആഴ്ച ഐഡഹോ നിയമസഭാംഗങ്ങൾ അവതരിപ്പിച്ചിരുന്നു. നിലവിൽ സംസ്ഥാനവ്യാപകമായി മാസ്ക് ആവശ്യമില്ലെങ്കിലും, 11 ഐഡഹോ കൗണ്ടികളിൽ ഏഴിലും മാസ്ക്നിഷ്കർഷിക്കുന്ന നിയമം  പ്രാബല്യത്തിൽ ഉണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Facebook Comments

Comments

  1. ഉറക്കുണ്ണി

    2021-03-08 15:54:57

    ആരവിടെ.. (ഭടൻ തല കുമ്പിട്ട് പ്രവേശിക്കുന്നു) കോവിഡ് മഹാമാരി നമ്മുടെ രാജ്യം വിട്ടുപോയോ എന്നന്വേഷിച്ച് ഉടൻ നമ്മെ വിവരം അറിയിക്കൂ. എല്ലാം കഴിഞ്ഞെങ്കിൽ നോം ബേസ്‌മെന്റിലെ ബെഡിൽനിന്നും പുറത്തുവരുന്നതാണ് (രാജാവ് വീണ്ടും ഉറങ്ങാൻ പോകുന്നു).

  2. Ninan Mathulla

    2021-03-08 01:27:19

    My friend Ming Zhong who works in City of Houston Public Health Dept, who do the PCR testing for Covid-19 told me that the number of positive cases have come down from 35% during the peak to 4-5% now. It is a positive and hope giving news. As said before Covid-19 will become history soon, and we will have a normal life for some time.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

View More