Image

സുനാമി ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

Published on 19 July, 2011
സുനാമി ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: സുനാമി ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കണം. സുനാമി ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണം നടത്താന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയെയോ, സാങ്കേതിക വിദഗ്ദ്ധരെയോ നിയോഗിക്കണം. ഫണ്ട് വിനിയോഗിച്ചത് ആരൊക്കെ, എന്ത് ആവശ്യത്തിനുവേണ്ടി വിനിയോഗിച്ചു, എത്ര തുക വിനിയോഗിച്ചു തുടങ്ങിയവ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക വിനിയോഗിച്ചതില്‍ ക്രമക്കേട് ആരോപിച്ച് മല്‍സ്യതൊഴിലാളി കോണ്‍ഗ്രസാണ് കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക