കന്യാകുമാരി: കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ എത്തി. തമിഴ്നാട്ടില്‍ വീടുകള്‍ കയറിയുള്ള പ്രചരണത്തിനാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് നടക്കുന്ന ബി. ജെപി. യുടെ കേരള വിജയ് യാത്രയുടെ സമാനറാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും.
തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ രാവിലെ പത്തരയോടെ ആഭ്യന്തരമന്ത്രി കന്യാകുമാരിയിലെ സുചിന്ദ്രം ക്ഷേത്രം സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി-പി.എം.കെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.കന്യാകുമാരിയില്‍ അദ്ദേഹം എന്‍. ഡി. എ സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല