Image

അതിര്‍ത്തി ലംഘിച്ച്‌ കേരള തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിയില്‍; മയക്ക് മരുന്ന് കടത്ത് സംഘമെന്ന് സംശയം

Published on 07 March, 2021
അതിര്‍ത്തി ലംഘിച്ച്‌ കേരള തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിയില്‍; മയക്ക് മരുന്ന് കടത്ത് സംഘമെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു. ഇന്നലെ വിഴിഞ്ഞം മേഖലയില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ലഹരിക്കടത്താണെന്നാണ് കോസ്റ്റ്ഗാര്‍ഡ് പറയുന്നത്.

അക്ഷരദുവ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. അക്ഷരദുവയില്‍ 200 കിലോ ഹെറോയിന്‍, 60 കിലോ ഹാഷിഷ്, അനധികൃത ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മയക്കുമരുന്നടങ്ങിയ പാക്കറ്റുകള്‍ കടലില്‍ എറിഞ്ഞെന്നാണ് ബോട്ടിന്റെ ക്യാപ്റ്റന്‍ പറയുന്നത്.

കഴിഞ്ഞദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക