Image

സ്വകാര്യവത്കരണത്തിനെതിരെ മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പണിമുടക്ക്

Published on 07 March, 2021
സ്വകാര്യവത്കരണത്തിനെതിരെ മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന്. മാര്‍ച്ച്‌ 15, 16 തിയ്യതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാല്‍ 13, 14 തിയ്യതികളില്‍ ബാങ്ക് അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് കേന്ദ്രബജറ്റില്‍ ധന മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയാണ് പ്രതിഷേധം. ഐഡിബിഐ ബാങ്കിനെയും മറ്റ് രണ്ട് പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവല്‍ക്കരിക്കുമെന്നായിരുന്നു ധനകാര്യ ബജറ്റിലെ പ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക