Image

കെഎം ഷാജി അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് കെ സുധാകരന്‍

Published on 07 March, 2021
കെഎം ഷാജി അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് കെ സുധാകരന്‍
കണ്ണൂര്‍: കെഎം ഷാജി അഴീക്കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇത്തവണ മത്സരരംഗത്തേക്കില്ല എന്നായിരുന്നു ഷാജിയുടെ ആദ്യ നിലപാട്. പാര്‍ട്ടിയും ഞങ്ങളെല്ലാവരും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഷാജി കാസര്‍ക്കോട്ടേക്ക് പോകുമെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാര്‍ത്തയാണെന്നും ഷാജിയോ ലീഗിന്റെ നേതൃത്വമോ അങ്ങനെ പറഞ്ഞിരുന്നോ എന്നും സുധാകരന്‍ ചോദിച്ചു. ഇത്തവണ മത്സരമേ വേണ്ട എന്നായിരുന്നു ഷാജിയുടെ ആദ്യത്തെ താത്പര്യം. അതാണ് സത്യം. മത്സരരംഗത്ത് ഇറങ്ങുന്നതില്‍ അദ്ദേഹത്തിന് കുറേയേറെ കുടുംബപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു കൊണ്ട് മത്സരിക്കാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

കാസര്‍ക്കോടോ കണ്ണൂരോ എന്നതായിരുന്നില്ല വിഷയം. പിന്നീട് ഞങ്ങളൊക്കെ സഹോദര ബുദ്ധ്യാ ഉപദേശിച്ച്‌, നിര്‍ബന്ധിച്ചാണ് അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയും യുഡിഎഫ് സംവിധാനവും നിര്‍ബന്ധിച്ചു. ഷാജി കഴിഞ്ഞതിനേക്കാള്‍ ഭൂരിപക്ഷത്തിന് അഴീക്കോട്ടു നിന്ന് വിജയിച്ചു വരും’ – സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഴിമതിക്കേസാണ് ഷാജിക്കെതിരെയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട്, എന്തഴിമതി? ഈ ചോദ്യം ചോദിക്കാന്‍ നാണവും മാനവുമുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ തിരിച്ചുള്ള ചോദ്യം. പിണറായി വിജയന്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു സ്‌കൂള്‍ മാനേജ്‌മെന്റ് വാങ്ങിയ കാശ് എംഎല്‍എയുടെ അക്കൗണ്ടില്‍പ്പെടുത്തി അഴിമതി, അഴിമതി എന്ന് പറയുന്നത് ധാര്‍മികതയ്ക്ക് യോജിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക