Image

നൊറീൻ ഹസ്സൻ - ന്യൂ യോർക്ക് ഫെഡറൽ റിസർവ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്റ്

പി.പി.ചെറിയാൻ Published on 07 March, 2021
നൊറീൻ ഹസ്സൻ - ന്യൂ യോർക്ക് ഫെഡറൽ റിസർവ് ബാങ്ക് ആദ്യ വൈസ് പ്രസിഡന്റ്
ന്യൂയോർക്ക്: ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് വൈസ് പ്രസിഡന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിൽ നൊറീൻ ഹസ്സനെ നിയമിച്ചതായി ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. മാർച്ച് 15 മുതൽ പുതിയ ചുമതലയിൽ പ്രവേശിക്കണമെന്ന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഒഫ് ഗവർ ണേഴ്സ് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നും കുടിയേറിയ മുൻ ഐ.ബി.എം സീനിയർ എക്സിക്യൂട്ടിവ് ജാവേദ് കെ.ഹസ്സന്റെ മകളാണ് നൊറീൻ .
പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഓഫ് ബിസിനസ്സിൽ നിന്നും എം.ബി.എ ബിരുദവും നേടിയ ഇവർ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് മെക്കൻസി കമ്പനിയിലാണ്.
നൊറീന്റെ പരിചയ സമ്പന്നമായ നേതൃത്വം റിസർവ് ബാങ്കിന്റെ വളർച്ചക്ക് നിദാനമായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡെന്നിസ് സ്കോട്ട് പറഞ്ഞു. കഴിഞ്ഞ 4 വർഷമായി മേർഗൻ സ്റ്റാൻലി വെത്ത് മാനേജ്മെന്റ് ചീഫ് ഡിജിറ്റൽ ഓഫീസർ തസ്തികയിൽ നൊറിന്റെ സേവനം സ്തുത്യർഹമായിരുന്നുമെന്നും ഡെന്നീസ് ക കൂട്ടിച്ചേർത്തു.
പുതിയ സ്ഥാനലബ്ധിയിൽ അതീവ കൃതാർത്ഥയാണെന്നും തന്റെ കഴിവിന്റെ പരമാവധി, ബാങ്കിന്റെ വളർച്ചക്കായി പ്രയോജനപ്പെടുത്തുമെന്നും നൊറീൻ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക