-->

America

കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന അമേരിക്കക്കാർ കുറയുന്നു

Published

on

 ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ ഓൺ‌ലൈൻ ആയി കൂടുതൽ കോവിഡ് ടെസ്റ്റിംഗ് സൈറ്റുകൾ തുറന്നിട്ടും പരിശോധനയ്ക് ബുക്ക് ചെയ്യുന്നവർ ഗണ്യമായി കുറഞ്ഞു. ഇപ്പോൾ വഴിയേ നടക്കുന്ന ആർക്കും തൽക്ഷണംടെസ്റ്റിംഗ് നടത്താവുന്ന അവസ്ഥയാണ്. തീരെ തിരക്കില്ല.

കോവിഡ് ട്രാക്കിംഗ് പ്രോജക്ടിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ ഓരോ ദിവസവും നടത്തുന്ന ശരാശരിപരിശോധനകളുടെ എണ്ണം ജനുവരി മുതൽ 33.6 ശതമാനം കുറഞ്ഞു. ഈ കണക്കുകൾ, നിരവധി വിദഗ്ധരെ വളരെയധികം ആശങ്കപ്പെടുത്തുന്നു.  കാരണം, രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന രോഗബാധയിലെയും മരണങ്ങളിലെയും ഇടിവ് നിലച്ചതിനെ തുടർന്ന് വ്യാപനം കൂടുമെന്ന സൂചനയാണുള്ളത്. കൊറോണ വൈറസിനെ ചെറുക്കുന്ന  പ്രധാന ആയുധമാണ് കൃത്യസമയത്തുള്ള പരിശോധന. 

യുഎസ് ജനസംഖ്യയുടെ ചെറിയ ശതമാനം ആളുകൾക്കെ  ( ഏകദേശം 54 മില്യൺ ആളുകൾക്ക് )വാക്സിനേഷൻ നൽകിയിട്ടുള്ളൂ. കൂടുതൽ ആളുകൾക്ക് ഡോസ്  ലഭിക്കുന്നതുവരെ,  പരിശോധന തുടരുക തന്നെ വേണം. ആളുകൾ അശ്രദ്ധരായാൽ വലിയ വില കൊടുക്കേണ്ടി വരും.

കോവിഡ് മരണങ്ങളിൽ 90 ശതമാനവും അമിതവണ്ണമുള്ളവർ കൂടുതലുള്ള രാജ്യങ്ങളിൽ 

കൊറോണ വൈറസ് മരണങ്ങളിൽ 90 ശതമാനവും അമിതവണ്ണമുള്ളവർ കൂടുതലുള്ള രാജ്യങ്ങളിലാണ് സംഭവിച്ചതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അമിതവണ്ണമുള്ള ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾക്ക് മുൻഗണന നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ആകെ  ജനസംഖ്യയുടെ 50 ശതമാനമെങ്കിലും  ആളുകൾക്ക് അമിതഭാരമുള്ള യുഎസ് പോലുള്ള രാജ്യങ്ങളിൽ, മരണനിരക്ക് 10 മടങ്ങ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ World Obesity Foundation വ്യാഴാഴ്ച പുറത്തുവിട്ട പഠനത്തിൽ പറയുന്നു.

പ്രായാധിക്യം കഴിഞ്ഞാൽ, വൈറസിൽ നിന്നുള്ള ഗുരുതരമായ രോഗാവസ്ഥ അനുഭവിക്കേണ്ടി വരുന്നത്  ഭാരം  കൂടിയവർക്കാണെന്നും പഠനം  വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടിനായി, ഗവേഷകർ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മരണനിരക്കും ഡബ്ല്യുഎച്ച്ഒ ഗ്ലോബൽ ഹെൽത്ത് ഒബ്സർവേറ്ററി ഡാറ്റയും പരിശോധിച്ചു.  ലോകമെമ്പാടുമുള്ള 2.5 മില്യൺ കോവിഡ് മരണങ്ങളിൽ 2.2 മില്യൺ ആളുകളും അമിതവണ്ണമുള്ളവർ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നാണെന്ന് ഇതുപ്രകാരം കണ്ടെത്തി.

ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ നിരസിച്ചതിന് ഡെട്രോയിറ്റ് മേയർക്ക് ഫൗച്ചിയുടെ ശാസന

മോഡേണയുടെയും ഫൈസറിന്റെയും കുത്തിവയ്പ്പ് പോലെ മികച്ചതല്ലെന്ന് പറഞ്ഞ്, ഡെട്രോയിറ്റ് മേയർ തന്റെ നഗരത്തിനായുള്ള ജോൺസൺ & ജോൺസൺ വാക്സിനുകൾ 
നിരസിച്ചെന്നുള്ള  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്  വെള്ളിയാഴ്ച ഡോ. ആന്റണി ഫൗച്ചിയുടെ ശാസന എത്തി.

മൂന്ന് വാക്സിനുകളും ഫലപ്രദമാണെന്ന് വിദഗ്ധസംഘം  സംഘം ഉറപ്പാക്കിയതാണെന്നും ഒന്നിനെ  മറ്റൊന്നുമായി  താരതമ്യപ്പെടുത്തുന്ന പ്രവണത നിർത്തണമെന്നുമാണ്  ഡെട്രോയിറ്റ് മേയർ മൈക്ക് ഡഗ്ഗന് ലഭിച്ച താക്കീത്. 6,000 -ത്തിലധികം ജോൺസൻ ഡോസുകളാണ്  ഈ ആഴ്ച മേയർ നിരസിച്ചത്.

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കഴിഞ്ഞ രാത്രി ജാൻസെൻ / ജോൺസൺ & ജോൺസൺ വാക്സിൻസംസ്ഥാനത്ത് എത്തിച്ചേർന്നു. കിട്ടിയപ്പോൾ തന്നെ യോഗ്യരായ ആളുകൾക്ക്, ബ്രോങ്ക്സിലെയും  യാങ്കീ സ്റ്റേഡിയത്തിലെയും സൈറ്റിൽവച്ച് ഞങ്ങൾ സിംഗിൾ-ഡോസ് വാക്സിൻ നൽകാൻ തുടങ്ങി.ന്യൂയോർക്കിലെ പുതിയ ഹ്രസ്വകാല മാസ് വാക്സിനേഷൻ സൈറ്റുകളുടെ വിപുലീകരണം തുടരുകയാണ്. 12 മില്യണിലധികം ന്യൂയോർക്കുകാർ വാക്സിൻ സ്വീകരിക്കാൻ യോഗ്യത നേടി. മൂന്നാമത്തെ കോവിഡ് വാക്സിൻ,നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു, ഫെഡറൽ സർക്കാരിൽ നിന്ന് കൂടുതൽഡോസുകൾ എത്തിച്ചേരുന്നതുവരെ  ക്ഷമയോടെ കാത്തിരിക്കാൻ ന്യൂയോർക്കുകാരോട് ഞങ്ങൾ ആവശ്യപ്പെടുന്നു. വൈറസ് വ്യാപനം തടയുന്നതിന് നമുക്കറിയാവുന്ന കാര്യങ്ങൾ തുടരേണ്ടത് നിർണായകമാണ്. കോവിഡ് ഇപ്പോഴും നമ്മുടെ കമ്മ്യൂണിറ്റികൾക്ക് ഭീഷണിയാണ്. അതിനർത്ഥം നമ്മൾ ഓരോരുത്തരും മാസ്ക് ധരിക്കുകയും  സാമൂഹിക അകലം പാലിക്കുകയും കൈകഴുകുകയും വേണമെന്നാണ്

* ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളുടെ എണ്ണം 5,034 ആയി കുറഞ്ഞു. 295,935 ആളുകളെ പരിശോധിച്ചതിൽ 8,956 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 3.02 ശതമാനം. ഐസിയുവിൽ കഴിയുന്ന രോഗികൾ : 1,030 പേർ, മരണസംഖ്യ:  94.
 
*  സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളിൽ 95 ശതമാനവും വിതരണം പൂർത്തിയാക്കി. 
 
*  ന്യൂയോർക്കിൽ  39 മില്യണിലധികം കോവിഡ് പരിശോധനകൾ നടത്തി. അത് ന്യൂയോർക്ക് സ്റ്റേറ്റിന്റെ ജനസംഖ്യയുടെ ഇരട്ടിയാണ്. നിങ്ങളുടെ ആരോഗ്യവും ചുറ്റുമുള്ളവരുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാർഗമാണ് പതിവായി കോവിഡ് പരിശോധന നടത്തുന്നത്.  ലക്ഷണങ്ങൾ കണ്ടാലോ വൈറസ് ബാധിച്ചിരിക്കാമെന്ന്സംശയം തോന്നിയാലോ , ടെസ്റ്റ് ചെയ്യുക. ന്യൂയോർക്ക് സ്റ്റേറ്റ് നടത്തുന്ന ടെസ്റ്റിംഗ് ലൊക്കേഷനിൽ സൗജന്യ അപ്പോയിന്റ്മെന്റ് നേടുന്നതിന് നിങ്ങൾക്ക് 1-888-364-3065 എന്ന നമ്പറിൽ വിളിക്കാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

View More