Image

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

Published on 05 March, 2021
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

മുത്തൂറ്റ്  ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ എം.ജി.ജോർജ്ജ് മുത്തൂറ്റിന്റെ  നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി. 

ഫോമയുടെ തുടക്കം മുതൽ ഫോമയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ശ്രീ ജോർജ്ജിന്റെ മരണം ഫോമയ്‌ക്കും, വ്യവസായ ലോകത്തിനും ഒരു തീരാ നഷ്ടമാണ്. ഫോമയുടെ തുടക്കകാലം മുതലുള്ള ഫോമയുടെ കൺവെൻഷനുകൾ സ്പോൺസർ ചെയ്യുകയും, കേരളത്തിൽ ഫോമാ നടപ്പിലാക്കിയിട്ടുള്ള സാമൂഹ്യ -കാര്യണ്യ പ്രവർത്തനങ്ങളിലും ഫോമയോടൊപ്പം നിലകൊള്ളുകയും, ഫോമയ്‌ക്ക് വേണ്ട സഹായങ്ങൾക് ചെയ്തു തരികയും ചെയ്ത ഫോമയുടെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തിന്റെ വേർപാട് ഫോമയെയും അംഗങ്ങളെയും വളരെ വേദനിപ്പിക്കുന്നതാണ്. ഫോമയുടെ പുതിയ സംരംഭമായ ബിസിനസ്സ് ഫോറത്തിനും ഹെല്പിങ് ഹാന്റിനും അദ്ദേഹം അകമഴിഞ്ഞ സഹകരണമാണ് നൽകിയത്.  

സാമ്പത്തിക- വ്യാപാര രംഗങ്ങളിൽ പുതിയ വഴികളിലൂടെ സഞ്ചരിക്കുകയും,  വാണിജ്യ-വ്യാപാര രംഗത്ത് വൈവിധ്യമാർന്ന ഇരുപതോളം വ്യവസായ സംരഭങ്ങൾക്ക് നാന്ദി കുറിക്കുകയും ചെയ്ത ശ്രീ എം.ജി. ജോർജ്ജ് മുത്തൂറ്റിന്റെ മരണത്തിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം  വേദനയിലും ദുഖത്തിലും ഫോമ പങ്ക് ചേരുന്നു.

ഫോമാ പ്രസിഡന്റ്   പ്രസിഡന്റ് അനിയൻ ജോർജ്ജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അദ്ദേഹത്തിന്റെ മരണത്തിൽ  അനുശോചനം രേഖപ്പെടുത്തി.

FOMAA invites you to  “George Muthhoot's Condolences meeting ” 

Date: Friday(Today), March 5th 2021
Time: 9.00 PM ( Eastern Time)
https://zoom.us/j/95803537253  Meeting ID: 958 0353 7253

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക