-->

VARTHA

മണ്ഡലം പിടിക്കും, കോവൂര്‍ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം; കൊടിക്കുന്നില്‍

Published

on

കുന്നത്തൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ച്‌ സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരമൊരുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യില്‍ നിന്നും കുന്നത്തൂര്‍ തിരിച്ചു പിടിക്കും.  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം………………..

കഴിഞ്ഞ ഇരുപത് വര്‍ഷമായി കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ആണ് എം.എല്‍.എ. ഇരുപത് വര്‍ഷമായി ആ മണ്ഡലത്തില്‍ എം.എല്‍.എ എന്ന നിലയില്‍ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, മുന്‍പ് ഉണ്ടായിരുന്ന KSRTC ബസ്സ്റ്റാന്‍ഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും, പലതും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഏറ്റവും തവണ വികസനമുരടിപ്പിന്റെ പേരില്‍ മണ്ഡലത്തിലെ ജനങ്ങള്‍ വഴിതടഞ്ഞ എംഎല്‍എ കുഞ്ഞുമോന്‍ ആയിരിക്കും.

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോന്‍. എം.പി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എം.എല്‍.എ. അവിടുത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് എം.പി എന്ന നിലയില്‍ ഞാന്‍ അനുമതി വാങ്ങി കൊടുക്കുകയും, മേല്‍പ്പാലം നിര്‍മിക്കാനായി എം.പി ഫണ്ടില്‍ നിന്നും തുക മാറ്റിവെക്കുകയും ചെയ്തു. എന്നാല്‍ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് എം.എല്‍.എ ഒഴിഞ്ഞു മാറുകയായിരുന്നു. സര്‍ക്കാര്‍ പരസ്യം ചെയ്തു മുഖം മിനുക്കാന്‍ ധൂര്‍ത്തടിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇന്ന് കുന്നത്തുരിലെ മക്കള്‍ക്ക് വഞ്ചി തുഴഞ്ഞ് സ്കൂളില്‍ പോകേണ്ടി വരില്ലായിരുന്നു, അവര്‍ക്ക് അടച്ചുറപ്പുള്ള വിദ്യാലയത്തില്‍ പഠിക്കാമായിരുന്നു. അവിടുത്തെ ആശുപത്രിയും റോഡുകളും പാലങ്ങളും വികസിക്കുമായിരുന്നു. അവിടുത്തെ ജനങ്ങള്‍ക്ക് കുടിവെള്ളവും മെച്ചപ്പെട്ട ജീവിതം സാധ്യമാകുമായിരുന്നു.

ഇനിയിത് അനുവദിച്ചു കൂടാ.. കുന്നത്തൂരില്‍ യൂഡിഎഫിന്റെ കരുത്തനായ സാരഥിയാണ് ഉല്ലാസ് കോവൂര്‍. കഴിഞ്ഞ തവണ ഇടതുപക്ഷം അദ്ദേഹത്തിന്റെ പേരില്‍ വ്യാജ കഥകള്‍ പ്രചരിപ്പിച്ചാണ് ജനവിധി അട്ടിമറിച്ചത്. ഇപ്രാവശ്യവും അവര്‍ എന്ത് നാണം കെട്ട കളിക്കും മുതിരുമെന്ന് ഉറപ്പാണ്. യു.ഡി.എഫിന്റെ മുഴുവന്‍ ശക്തിയും ഇത്തവണ കുന്നത്തൂരില്‍ ഉണ്ടാകും. ഓരോ കോണ്‍ഗ്രെസ്സുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാന്‍ ഇറങ്ങുകയാണ്. ജനദ്രോഹപരമായ ഭരണത്തില്‍ നിന്നും കുന്നത്തൂരിനെ മോചിപ്പിക്കാന്‍ യൂഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യില്‍ നിന്നും കുന്നത്തൂര്‍ തിരിച്ചു പിടിച്ച്‌, ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ച്‌ കുന്നത്തൂരില്‍ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച്‌ പെട്ടെന്ന് വിവാഹം കഴിക്കാന്‍ യു.ഡി.എഫ് അവസരമുണ്ടാക്കുന്നതാണെന്ന് ഈയവസരത്തില്‍ പ്രഖ്യാപിക്കുകയാണ്.

#ഉല്ലാസമാവട്ടെ_കുന്നത്തൂര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു

വാക്‌സിന്‍ ഉത്പാദനം: ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

ക​ഴ​ക്കൂ​ട്ട​ത്ത് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കാനു​ള്ള ശ്ര​മം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു

പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം

വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍

മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍

View More