Image

താണ്ഡവ്​ വിവാദം: ആമസോണ്‍ മേധാവിയുടെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു

Published on 05 March, 2021
താണ്ഡവ്​ വിവാദം: ആമസോണ്‍ മേധാവിയുടെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു
ന്യൂഡല്‍ഹി: 'താണ്ഡവ്​' വെബ്​സീരീസുമായി ബന്ധപ്പെട്ട്​ ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിന്‍റെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന്​ അപര്‍ണക്ക്​ നിര്‍ദേശം നല്‍കുകയും ചെയ്​തു.

അറസ്റ്റ്​ തടയണമെന്നാവശ്യപ്പെട്ട്​ അലഹബാദ്​ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്​ അപര്‍ണ പുരോഹിത്​ സുപ്രീംകോടതിയെ സമീപിച്ചത്. 'താണ്ഡവ്' വെബ്​സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു​െവന്നാണ്​ ആമസോണ്‍ മേധാവിക്കെതിരായ പരാതി.

ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍ നിയന്ത്രിക്കുന്നതിനായി ​േകന്ദ്രം കൊണ്ടുവന്ന ചട്ടങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണെന്നും അതിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകള്‍ക്കെതിരെ നടപടി എടുക്കാ​ന്‍ സാധിക്കില്ലെന്നും​ കോടതി നിരീക്ഷിക്കുകയും ചെയ്​തു. ജസ്റ്റിസുമാരായ അശോക്​ ഭൂഷണ്‍, സുഭാഷ്​​ റെഡ്ഡി തുടങ്ങിയവരാണ്​ ഹരജി പരിഗണിച്ചത്​.

ഒമ്ബത്​ എപിസോഡുകളായി പുറത്തിറങ്ങിയ താണ്ഡവ്​ വെബ്​സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു   ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക