-->

Gulf

ഓസ്ട്രിയയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും

Published

on


വിയന്ന: ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയിലുള്ള മലയാളി യുവജനങ്ങളുടെ ആദ്യ മുഴുനീള ചലച്ചിത്രം മാര്‍ച്ച് 5 വെള്ളിയാഴ്ച റിലീസ് ചെയ്യും. സാബു എന്റെ അനിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വ്യത്യസ്ത സഹോദരബന്ധത്തിന്റെ വിവിധ തലങ്ങളും, പ്രണയവും പ്രതികാരവും, പ്രതിസന്ധികളുമൊക്കെ കോര്‍ത്തിണക്കി യൂറോപ്യന്‍ പശ്ച്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഒരു പ്രവാസി കുടുംബത്തില്‍ അമ്മയില്ലാതെ വളര്‍ന്ന രണ്ടു സഹോദരങ്ങളുടെ ജീവിതവും അവര്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുമൊക്കെയാണ് 132 മിനിറ്റുള്ള സിനിമയുടെ ഇതിവൃത്തം. നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന വിവാഹ നൃത്ത രംഗങ്ങളും, പുതുതലമുറയുടെ സ്പന്ദനങ്ങളുമൊക്കെ ചേര്‍ത്ത് കുടുംബ സദസുകള്‍ക്കുകൂടി ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സിമ്മി കൈലാത്താണ് സിനിമയുടെ രചനയും, തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം എബിന്‍ പള്ളിച്ചല്‍. ഛായാഗ്രഹണം പാസ്‌കല്‍ കാസെറ്റി. ഓസ്ട്രിയയിലെയും സ്വിറ്റസര്‍ലന്‍ഡിലെയും മലയാളി താരങ്ങളും വിദേശകലാക്കാരന്‍മാരും ഉള്‍പ്പെടെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

കിരണ്‍ കോതകുഴയ്ക്കല്‍, ബ്ലൂയിന്‍സ് തോമസ്, ശരത് കൊച്ചുപറന്പില്‍, സില്‍വിയ കൈലാത്ത്, സിമ്മി കൈലാത്ത്, പ്രസാദ് മുകളേല്‍, ടാനിയ എബ്രഹാം തുടങ്ങിയ മലയാളി താരങ്ങളോടൊപ്പം ഓസ്ട്രിയന്‍ അഭിനേതാക്കളായ ഫിലിപ്പ് ഷിമങ്കോ, ഇസബെല്ല, ജ്യോര്‍ഗ് സെറ്റില്ലിംഗ്, ബ്രിഗിത്ത് സി. ക്രാമര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.


റിപ്പോര്‍ട്ട്: ജോബി ആന്റണി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ഓര്‍മയില്‍ ഒരു മണിനാദം' മാര്‍ച്ച് ഏഴിന്

ചരിത്ര ദൗത്യവുമായി മാര്‍പാപ്പാ ഇറാക്കിലെത്തി

ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്

യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉദ്ഘാടനം മാര്‍ച്ച് ആറിന്

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ലോകം വേഗത്തില്‍ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന

വര്‍ഗീസ് സക്കറിയ ബെര്‍ലിനില്‍ നിര്യാതനായി

വിിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

വിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്

ലണ്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കണ്‍വന്‍ഷന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷവല്‍ക്കരണ മഹാസംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി

View More