-->

America

ലൈംഗിക ആരോപണങ്ങളിൽ ലജ്ജ തോന്നുന്നെന്ന് കോമോ; രാജി വയ്ക്കില്ല

Published

on

ന്യു യോർക്ക്: തനിക്കെതിരായ ഒന്നിലധികം ലൈംഗിക പീഡന ആരോപണങ്ങളിൽ ലജ്ജ തോന്നുന്നെന്ന് ഗവർണർ ആൻഡ്രൂ കോമോ അഭിപ്രായപ്പെട്ടു. എന്നാൽ, താൻ രാജിവയ്ക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 

ആരെയും അനുചിതമായി സ്പർശിച്ചിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കുമെന്നും കോമോ പത്രസമ്മേളനത്തിനിടെ  വിശദീകരിച്ചു.

തുടർച്ചയായിത് മൂന്നാം തവണയാണ് ഡെമോക്രറ്റായ കോമോ, ഗവർണറായി സേവനം അനുഷ്ഠിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഇപ്പോഴത്തെ അധികാര കാലാവധി തീരുകയാണ്.  സഹ ഡെമോക്രാറ്റുകളിൽ നിന്ന് പോലും എതിർപ്പ്  ഉയർന്ന സാഹചര്യത്തിലും ഔദ്യോഗിക പദവിയിൽ തുടരുമെന്ന് കോമോ വ്യക്തമാക്കി.

'എന്നെ തിരഞ്ഞെടുത്തത് രാഷ്ട്രീയക്കാരല്ല, ന്യൂയോർക്കിലെ ജനങ്ങളാണ്. ഞാൻ രാജിവയ്ക്കാൻ പോകുന്നില്ല, 'അദ്ദേഹം പറഞ്ഞു.

'അസംബ്ലിയിലെ അംഗങ്ങൾ ഉൾപ്പെടെ പുരുഷന്മാരെയും സ്ത്രീകളെയും താൻ ചുംബിക്കുന്നതായി കാണിക്കുന്ന നൂറുകണക്കിന് ചിത്രങ്ങൾ ഉണ്ടെന്നും,  2021 ൽ  ഇതൊക്കെ സാധാരണ പെരുമാറ്റമാണെന്ന് കരുതുന്നെന്നും കോമോ പറഞ്ഞു . പതിവായി  അഭിവാദ്യം ചെയ്യുന്നത് അങ്ങനെയാണെന്നും ,  അത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൻഹാട്ടൻ ബൊറോ   പ്രസിഡണ്ട്  സ്ഥാനാർത്ഥിയായ ലിൻസി  ബോയ്‌ലൻ ആണ്  ആദ്യം ആരോപണം ഉന്നയിച്ചത്.   2017 ഒക്ടോബറിൽ ഔദ്യോഗികമായി സ്റ്റേറ്റ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കോമോ തന്നോട് ലൈംഗീക ചുവയോടെ സംസാരിച്ചെന്ന് ഒരു ഓൺലൈൻ ലേഖനത്തിൽ അവർ ആരോപിച്ചു.

തുടർന്നാണ് കോമോയുടെ വനിതാ സഹായി ഷാർലറ്റ് ബെന്നറ്റ്  (25) ആരോപണവുമായി രംഗത്തെത്തിയത്.  ബെന്നറ്റിനോട് അനുചിതവും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിച്ചതായും, ഒപ്പം ഉറങ്ങാൻ ആഗ്രഹിക്കുന്നെന്ന് തോന്നുന്ന രീതിയിൽ സംസാരിച്ചെന്നുമാണ് അവർ വെളിപ്പെടുത്തിയത്.

മൂന്നാമതൊരു സ്ത്രീയും ആരോപണവുമായി രംഗത്തു വന്നിരുന്നു 

 #MeToo മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ, സിനിമാരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പല പ്രമുഖർക്കുമെതിരെ ഇരയാക്കപ്പെട്ട സ്ത്രീകൾ  മുൻകാല അനുഭവങ്ങൾ വെളിപ്പെടുത്തുന്ന പ്രവണതയുണ്ട്. നിരവധി ആളുകൾക്ക് ഇത്തരം ആരോപണങ്ങളെത്തുടർന്ന് അന്വേഷണത്തെ നേരിടേണ്ട സാഹചര്യം ഉണ്ടാവുകയും കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Facebook Comments

Comments

 1. CID Mooosa

  2021-03-04 16:49:37

  Where are those says hallo balla?No body has any answer for the perfect Democrazies.

 2. പൗരൻ

  2021-03-04 16:26:39

  ജോലിസ്ഥലത്തെ പീഡനം.. വേലി തന്നെ വിളവ് തിന്നുന്നു... ഒരു കാരണവശാലും രാജി വെക്കരുത്. അനുജൻ ഫ്രീഡോ ഫേക്ക് ചാനലിൽ എന്തെങ്കിലുമൊക്കെ തള്ളി മണ്ടൻ അണികളെ വിശ്വസിപ്പിച്ചോളും. കൂമു കുട്ടൻ കൂടുതൽ പീഡിപ്പിക്കാൻ ചില മലയാളികൾ മുദ്രാവാക്യവും വിളിക്കും.

 3. What an idea Sirji!

  2021-03-04 16:19:40

  എൻറെ പീഡനം അന്വേഷിക്കേണ്ടത് എൻറെ കീഴിലുള്ള, എൻറെ ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന, ഞാൻ തിരഞ്ഞെടുത്ത ആരെങ്കിലുമായിരിക്കണം, എങ്കിലേ സത്യം പുറത്തു വരൂ.. ഐഡിയ എങ്ങനെയുണ്ട്?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

View More