Image

ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു

പി.പി.ചെറിയാന്‍ Published on 04 March, 2021
ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
ഡാളസ്: മാര്‍ച്ച് 3 ചൊവ്വാഴ്ച ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ചു 25 പേര്‍ മരിച്ചതോടെ ആകെ കൗണ്ടിയില്‍ മരിച്ചവരുടെ സംഖ്യ 3000 കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.

ചൊവാഴ്ച കൗണ്ടിയില്‍ 526 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 246310 ഉം, മരണം 3018 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക മാന്‍ഡേറ്റ് മാര്‍ച്ച് 10 മുതല്‍ ഒഴിവാക്കികൊണ്ടു ഗവര്‍ണറുടെ ഉത്തരവ് നിര്‍ഭാഗ്യകരമാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ഇന്‍ങ്കിന്‍സ് പറഞ്ഞു.

ഗവര്‍ണ്ണര്‍ എന്തു പറയുന്നു എന്നുള്ളതല്ല, ആരോഗ്യ വകുപ്പ് വിദഗ്ദന്‍ എന്തു പറയുന്നുവെന്നതിനാണ് നോര്‍ത്ത് ടെക്‌സസിലെ ജനങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ജഡ്ജി കൂട്ടിചേര്‍ത്തു. ഡാളസ് കൗണ്ടിയിലെ വ്യാപകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാളസ് കൗണ്ടിയുടെ തൊ്ട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയില്‍ ചൊവ്വാഴ്ച 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2897 ആയി.

ടെക്‌സസ് ഗവര്‍ണ്ണറുടെ പുതിയ ഉത്തരവ് മാര്‍ച്ച് 10 മുതല്‍ നിലവില്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഡാളസ് കൗണ്ടിയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്. മാസ്‌ക് മാറ്റേണ്ട സമയമായിട്ടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു വ്യാപനം കൂടി ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക