Image

ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു

Published on 04 March, 2021
ഇ-മലയാളി ലോക മലയാളികൾക്കായി  കഥാ മത്സരം സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്:  വളർന്നു വരുന്ന സാഹിത്യ പ്രതിഭകളെയും ,രചനകളേയും വായനക്കാർക്ക് മുൻപിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കയും എഴുത്തുകാർക്ക് സാഹിത്യ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നിട്ട ഇ- മലയാളി ഡോട്ട് കോം ലോക മലയാളികൾക്കായി കഥാരചന മത്സരം സംഘടിപ്പിക്കുന്നു .
ഒന്നാം സമ്മാനം അൻപതിനായിരം രൂപയും പുസ്തകങ്ങളും
രണ്ടാം അമ്മാനം ഇരുപത്തി അയ്യായിരം രൂപയും മൂന്നാം മൂന്നാം സമ്മാനം പതിനയ്യയിരം രൂപയും പുസ്തകങ്ങളും
 
നിബന്ധനകൾ
കഥകൾക്ക് പ്രത്യേക വിഷയം ഇല്ല
കഥകൾ ഏഴു  പുറത്തിൽ കവിയരുത്
പതിനെട്ടു വയസ്സ് കഴിഞ്ഞ ഏതൊരു മലയാളിക്കും മത്സരത്തിൽ പങ്കെടുക്കാം .കഥയോടൊപ്പം കഥാകൃത്തിനെക്കുറിച്ചുള്ള ഒരു ചെറു വിവരണവും ഉൾപ്പെടുത്തണം .
രചന മൗലികമായിരിക്കണം. വിവർത്തനം പാടില്ല. അത് പോലെ മുൻപ് പ്രസിദ്ധീകരിച്ചതാവരുത് 
കഥകൾ യൂണിക്കോഡ് ഫോർമാറ്റിൽ editor@emalayalee.com
 എന്ന  വിലാസത്തിൽ അയക്കണം
കഥകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25
 
പ്രാഥമിക വിലയിരുത്തലിനു ശേഷം മത്സരത്തിൽ ഉൾപ്പെടുത്തുന്ന കഥകൾ ഇ-മലയാളി  വെബ് സൈറ്റിൽ പബ്ലിഷ് ചെയ്യും .പബ്ലിഷ് ചെയ്യുന്ന കഥകളിൽ നിന്നും വായനക്കാരുടെ അഭിപ്രായത്തോടെ    പത്ത് കഥകൾ ആദ്യ റൗണ്ടിൽ കണ്ടെത്തും  .ഈ പത്തു കഥകളിൽ നിന്നും ഇ-മലയാളി  ചുമതലപ്പെടുത്തുന്ന ഒരു ജൂറി സമ്മാനാർഹരെ തെരഞ്ഞെടുക്കും .ഫലപ്രഖ്യാപനം ജൂൺ   മാസത്തിൽ നടത്തും .
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക