അബുദാബി: യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷന്‍ കന്പനിയായ റെഡ് എക്സ് മീഡിയയുടെ പുതിയ ഓഫീസിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാറാണ് നവീകരിച്ച പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. സായിദ് തീയറ്റര്‍ ഫോര്‍ ടാലെന്റ് ആന്‍ഡ് യൂത്ത് ഡയറക്ടര്‍ ഫദില് സലേഹ് അല്‍ തമിമി സ്റ്റുഡിയോ ലോഞ്ച് നിര്‍വഹിച്ചു.
അബുദാബി സലാം സ്ട്രീറ്റില്‍ ശ്രീലങ്കന്‍ എംബസിക്കു സമീപമായാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാര്‍ത്ത ചാനല്‍ രംഗത്തു സജീവ സാന്നിധ്യമായി മാറിയ അബുദാബി 24 സേവന് ചാനലിന്റെ ഓഫീസും ഇനി മുതല്‍ പുതിയ കോംപ്ലക്സിലാകും പ്രവര്‍ത്തിക്കുക.
ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ പ്രസിഡന്റ് പി. ബാവാഹാജി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ബിസിനസ് റിലേഷന്‍സ് ഹെഡ് അജിത് ജോണ്സണ്, അഹല്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഓഫീസ് മാനേജര്‍ സൂരജ് പ്രഭാകര്‍ , മുഷ്രിഫ് മാള്‍ മാനേജര്‍ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കല്‍ സിഇഒ ഫ്രാന്‍സിസ് ആന്റണി, അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോജോ അന്പൂക്കന്, മലയാളി സമാജം ആക്ടിംഗ് പ്രസിഡന്റ് സലിം ചിറക്കല്‍, സാമൂഹിക പ്രവര്ത്തകന് എം.എം നാസര്‍ കാഞ്ഞങ്ങാട്, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ബിജു കൊട്ടാരത്തില്‍, ബിജു നായര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളുമായി റെഡ്സ് മീഡിയ ആന്‍ഡ് എവെന്റ് മാനേജ്മെന്റ് യുഎഇയില്‍ ഉടനീളം സജീവമാകുമെന്ന് റെഡ് എക്സ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ് കുമാരനെല്ലൂര്‍ അറിയിച്ചു. 1500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വിശാലമായ ക്രോമോ ഫ്ലോര്‍,750 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മിനി ക്രോമോ ഫ്ളോാര് എന്നിവ പുതിയ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. സിനിമക്കായുള്ള ഡബിംഗ് ബൂത്തു, സോംഗ്സ് റെക്കോര്‍ഡിംഗ് സ്റ്റേഷന് എന്നിവയും ഒരുക്കിയിട്ടുണ്ട്. 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സൂട്ടും ഉള്‍പ്പെടുന്നതാണ് പ്രൊഡക്ഷന്‍ യൂണിറ്റ്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോണ്‍ വിഷ്വല്‍സ് എന്നീ രംഗങ്ങളില്‍ ശ്രദ്ധനേടിയ പ്രൊഡക്ഷന്‍ ഹൗസാണ് റെഡ് എക്സ്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള