ടൊറാന്റോ(കാനഡാ): ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ്, നിസ്വാര്‍ത്ഥ സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന തണല്‍ കാനഡയുടെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഈ കഴിഞ്ഞ ഫെബ്രുവരി 20ന് വൈകിട്ട് 5 മണിക്ക് സൂം മീറ്റിംഗ് വഴി നടത്തിയ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസ്തുത യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വരവ് ചിലവ് കണക്കുകള്‍ പാസാക്കുകയും ചെയ്തു.
ദാരിദ്ര്യത്തിലും രോഗത്താലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങായാണ് തണല്‍ കാനഡ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാനഡയിലും കേരളത്തിലുമായി 26 വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഏകദേശം ആറ് ലക്ഷം രൂപ നല്കി സഹായിക്കുവാന്‍ തണല്‍ കാനഡയ്ക്ക് സാധിച്ചു എന്നത് ചാരിതാര്‍ഥ്യം നല്കുന്ന വസ്തുതയാണ്. അംഗങ്ങള്‍ മാസംതോറും നല്കുന്ന 10 ഡോളര്‍ സമാഹരിച്ചാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ ഇവരാണ് :
ജോണ്സന് ഇരിമ്പന്‍ - പ്രസിഡന്റ് ബിജോയ് വര്‍ഗീസ് - വൈസ് പ്രസിഡന്റ്
ജോഷി കൂട്ടുമ്മേല്‍ - ജനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ് - ജോയിന്റ് സെക്രട്ടറി
തോമസ് ചാലില്‍ - ട്രെഷറര്‍ ബിജു സെബാസ്റ്റ്യന്‍ - ജോയിന്റ് ട്രെഷറര്‍
കൂടാതെ, ജോമി ജോര്‍ജ്, നിഷ മേച്ചേരി, ജെറിന് രാജ്, മാത്യു മണത്തറ, ബിനോയ് തോമസ്, ജോജി ജോസഫ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ജോസ് തോമസ്, ബിജോയ് വര്‍ഗീസ്, ജോഷി കൂട്ടുമ്മേല്‍, ജോസഫ് തോമസ്, ജോസഫ് ഓലേടത്ത്, ജോണ്സന് ഇരിമ്പന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ചെറിയാന് മാത്യു ഇന്റെര്ണല് ഓഡിറ്ററും തോമസ് ആലുംമൂട്ടില്‍ എക്സ്ടെര്‍ണല്‍ ഓഡിറ്ററും ആയിരിക്കും.
തണല്‍ കാനഡയുടെ ജീവകാരുണ്യ പ്രേവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകാന്‍ ആഗ്രഹിക്കുന്നവരെ ഈ വലിയ സംരഭത്തിലേക്കു സ്വാഗതം ചെയ്യുന്നു. താത്പര്യം ഉള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
647-856-9965 / 647-531-8115 / 416-877-2763 / 647-996-3707
Email: [email protected]
Web: www.thanalcanada.com
.jpg)
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല