-->

America

ന്യൂയോർക് ഗവർണർ ആൻഡ്രു കോമോയെ ഇംപീച്ച് ചെയ്യുമോ?

Published

on

ഉയരത്തിൽ നിന്നുള്ള വീഴ്ച്ച ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ  കടന്നുപോകുന്നത് അത്തരമൊരു അവസ്ഥയിലൂടെയാണ്. ഇടക്കാലത്ത് കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോർക്കിൽ അന്നത്തെ പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്താൻ മടിച്ച നിയന്ത്രണങ്ങൾ കൊണ്ട് വന്ന്   കേസുകൾ കുറച്ച്, മികച്ച ഭരണാധികാരി എന്ന് ദേശീയ തലത്തിൽ പേര് നേടിയെടുത്ത  ആളാണ് കോമോ.

ഭരണത്തിലെ സുതാര്യത വെളിവാക്കുന്ന പ്രതിദിന കോവിഡ് ബ്രീഫിംഗിലൂടെ ന്യൂയോർക്കുകാരുടെ മനസ്സിൽ കോമോ അക്ഷരാർത്ഥത്തിൽ വലിയൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തു.

എന്നാൽ,  നഴ്സിംഗ് ഹോമുകളിൽ ആയിരക്കണക്കിന് ദുർബലരായ ആളുകളെ മരണത്തിന് വിട്ടുകൊടുത്ത് യഥാർത്ഥ മരണനിരക്ക്  മറച്ചുവച്ചതും  കോമോയുടെ  വനിതാ സഹായി നടത്തിയ ലൈംഗിക ആരോപണവും മൂലം  ആ വിഗ്രഹം വീണുടഞ്ഞു.

എങ്കിലും കോമോ രാജിവെക്കാൻ സാധ്യതയില്ല. തെറ്റു സമ്മതിക്കാനും തയ്യാറായിട്ടില്ല.

റിപ്പബ്ലിക്കൻമാരും നിയമസഭാംഗമായ റോൺ കിമ്മിനെപ്പോലുള്ള ഏതാനും ഡെമോക്രാറ്റുകളും  കോമോയുടെ  ഇംപീച്ച്‌മെന്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ, അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് തുടങ്ങിയവരും ഗവർണർക്കെതിരാണ്. 

ഫെഡറൽ തലത്തിലെന്നപോലെ,  ഗവർണറുടെ  ഇംപീച്ച്‌മെന്റിനും അസംബ്ലിയിൽ  ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായി വരും, തുടർന്ന് സംസ്ഥാന സെനറ്റിൽ ഒരു വിചാരണയും നടക്കും. ശിക്ഷിക്കാൻ മൂന്നിൽ രണ്ട് സെനറ്റർമാരുടെ വോട്ട് നേടണം.

1913-ൽ ഗവർണർ വില്യം സുൽസർക്ക് മാത്രമേ സംസ്ഥാന ചരിത്രത്തിൽ അത്തരമൊരു നടപടിയിലൂടെ അധികാരം നഷ്ടപ്പെട്ടിട്ടുള്ളു.

200 ബില്യൺ ഡോളറിന്റെ ബജറ്റ് വിതരണം ഉൾപ്പെടെ പല  തീരുമാനങ്ങളും നടക്കേണ്ട സമയത്താണ് സംസ്ഥാനത്ത് ഇങ്ങനൊരു പ്രതിസന്ധി. 

 നാലാമതൊരിക്കൽ കൂടി ഗവർണറായി തുടരാമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥിയായി പോലും തനിക്ക് മത്സരിക്കാൻ കഴിയുമെന്നും ഉള്ള കോമോയുടെ വിശ്വാസങ്ങൾക്കും സ്വപ്നങ്ങൾക്കും നേരെയാണ് ഇപ്പോൾ വെല്ലുവിളി ഉയർന്നിരിക്കുന്നത്. എങ്കിലും കോമോ ഇവയെല്ലാം അതിജീവിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Facebook Comments

Comments

 1. Tom abraham

  2021-03-03 13:18:39

  Third accuser has a photo evidence of Comochayan s harassment. But, women make a big deal. Are they perfect ?

 2. Qanonbooby

  2021-03-03 10:40:33

  the media needs to do better. Gym Jordan is still in Congress. And trump has to surrender his DNA for possible rape. Cawthorn has multiple accusers. So, why aren't they getting the same coverage? Why Media is not covering MARCH 4TH? JESUS IS COMING DOWN on March 4th to make TRUMP President.

 3. CID Moosa

  2021-03-02 22:53:26

  Trump may soon have to answer rape allegations under oath Linda So FILE PHOTO: U.S. President Donald Trump rape accuser E. Jean Carroll arrives for her hearing at federal court during the coronavirus disease (COVID-19) pandemic in the Manhattan borough of New York City, New York, U.S., October 21, 2020. REUTERS/CARLO ALLEGRI/FILE PHOTO FILE PHOTO: U.S. President Donald Trump rape accuser E. Jean Carroll departs from her hearing at federal court during the coronavirus disease (COVID-19) pandemic in the Manhattan borough of New York City, New York, U.S., October 21, 2020. REUTERS/CARLO ALLEGRI/FILE PHOTO (Reuters) - During a December visit to New York City, writer E. Jean Carroll says she went shopping with a fashion consultant to find the “best outfit” for one of the most important days of her life - when she’ll sit face-to-face with the man she accuses of raping her decades ago, former President Donald Trump. The author and journalist hopes that day will come this year. Her lawyers are seeking to depose Trump in a defamation lawsuit that Carroll filed against the former president in November 2019 after he denied her accusation that he raped her at a Manhattan department store in the mid-1990s. Trump said he never knew Carroll and accused her of lying to sell her new book, adding: “She’s not my type.”

 4. ഉറക്കുമ്പി

  2021-03-02 20:46:50

  വെടിവെപ്പ് ഈ രാജ്യത്തു ഒരു വലിയ കാര്യം ആണോ? പല ഭരണാധികാരികളുടെയും വക്കിലുമാർ മുമ്പ് കാശു കൊടുത്തു ഒതുക്കിയ കാര്യം പറഞ്ഞിട്ടുണ്ട്‌.

 5. Lock Him Up.. Lock Him Up

  2021-03-02 20:37:11

  പഹയാ, ബലാത്സംഗ കേസിൽ അകത്ത് പോകുമോ? ട്രംപിൻറെ പേര് എങ്ങനെയെങ്കിലും കൂട്ടി ചേർക്കാൻ പറ്റുന്ന കേസുകളിലെ മാധ്യമ വിധി:- "കുറ്റവാളിയല്ലെന്ന്‌ തെളിയിക്കപ്പെടുന്നതുവരെ അപരാധി : ചൈനാ ജോയുടെ ടീമാണ് പ്രതി സ്ഥാനത്തെങ്കിൽ:- "കുറ്റക്കാരനെന്ന് കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ നിരപരാധി". രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നുണ്ടല്ലോ അല്ലേ?

 6. ഉറക്കുണ്ണി

  2021-03-02 19:53:55

  ഈ രാജ്യത്ത് നടക്കുന്നതൊന്നും ഉറക്കുണ്ണി കാണുന്നില്ലേ? അതോ ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയതിൽ പിന്നെ വേറൊരു ഭരണാധികാരിയും അധികാരത്തിൽ വന്നില്ലേ? പെണ്ണ് കേസിൽ ഇമ്പീച്ച് ചെയ്യപ്പെട്ട ചരിത്രം നമ്മുടെ ക്ലിൻറ് കുട്ടന് മാത്രമേ ഉള്ളു.

 7. പൗരൻ

  2021-03-02 19:47:58

  ബെയ്‌ജിങ്‌ ബോയ് കൈ കഴുകി, കൂടെ ഐസ് ക്രീം അമ്മച്ചിയും!! മിക്കവരും കാറ്റ് മാറി വീശുന്നത് കണ്ട് കളം മാറ്റി ചവുട്ടി തുടങ്ങി. കുമ കുമാ പെട്ടു, ഇനി രാജി അല്ലാതെ വേറെ വഴിയില്ല, വലിയ താമസമില്ലാതെ ജയിലിലും പോകും. പണ്ട് ട്രംപിനെ എന്തൊരു വിമർശനമായിരുന്നു, ഇതിപ്പോ രണ്ടു കാലിലും മന്തുള്ളവന്‍ ഒറ്റക്കാലില്‍ മന്തുമായി പോകുന്നവനെ മന്തന്‍ കാലാ എന്ന് വിളിച്ച് കളിയാക്കുന്നത് പോലെ. എന്നാലും ട്രംപ് നല്ലവനാണ്, അമേരിക്ക കണ്ട ഏറ്റവും രാജ്യസ്നേഹിയാണ്, ആശ്രിതവത്സലനാണ്. ന്യൂയോർക്ക് അടക്കി വാഴുന്നവനാണ് ട്രംപ്. ട്രംപിന്റെ കാല് പിടിച്ചു കരഞ്ഞാൽ ട്രംപ് എല്ലാം ക്ഷമിക്കും, എല്ലാവരും ഉപേക്ഷിച്ചവരേയും രക്ഷപ്പെടുത്തും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കാൻ തരികിട 145, ഏപ്രിൽ 22)

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More