Image

പറവൂരില്‍ വി. ഡി സതീശനെ വീഴ്ത്താന്‍ നിര്‍ണായക നീക്കങ്ങളുമായി എല്‍ഡിഎഫ്

Published on 02 March, 2021
പറവൂരില്‍  വി. ഡി സതീശനെ വീഴ്ത്താന്‍  നിര്‍ണായക നീക്കങ്ങളുമായി എല്‍ഡിഎഫ്


കൊച്ചി :  പറവൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം- സിപിഐ ചര്‍ച്ചകളില്‍ തീരുമാനം എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍,  മണ്ഡലം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനെ രംഗത്തിറക്കാന്‍ സിപിഎം നീക്കം. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി. ഡി സതീശനെ പരാജയപ്പെടുത്തുക എന്നത് ഇടത് പക്ഷത്തിന് ബാലികേറാമലയാണെങ്കിലും ജനപ്രിയനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയം സാധ്യമാകുമെന്നാണ്  പാര്‍ട്ടി നേതൃത്വം പറയുന്നത്. പറവൂര്‍ മണ്ഡലത്തില്‍ സിപിഎം വന്നാല്‍ പി. രാജിവായിരിക്കും  മത്സരിക്കുക. അങ്ങനെയെങ്കില്‍ ഇക്കുറി തീ പാറുന്ന പോരാട്ടമാകും നടക്കുക.

20 വര്‍ഷമായി തോല്ക്കുന്ന പറവൂര്‍ സിപിഎമ്മിന് വിട്ടുകൊടുക്കാന്‍ സിപി ഐ  ജില്ലാ നേതൃത്വം തയ്യാറായാല്‍ പി രാജിവ് സതീശനെതിരെ മത്സരിക്കും. യുഡിഎഫിന്റ ഉറച്ച സീറ്റുകളിലൊന്നാണ് പറവൂര്‍. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും വി.ഡി സതീശന്‍ തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലം. കഴിഞ്ഞ തവണ സിപി ഐ യിലെ ശാരദാ മോഹനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക