തിരുവനന്തപുരം: കോവിഡ് വാക്സിന് എടുത്ത തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചവര്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാമെങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെപ്പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയണമെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഏത് നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മന്ത്രി പറയുന്നു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല