മുംബൈ: നേത്രശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണെന്നും വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാന്നെും സൂപ്പര്‍ താരം അമിതാഭ് ബച്ചന് ആരാധകരെ അറിയിച്ചു.
ഒരു കണ്ണില്‍ ശസ്ത്രക്രിയ കഴിഞ്ഞെന്നും മറ്റേ കണ്ണിലും ചെയ്യണമെന്നും അദ്ദേഹം തന്റെ വ്ലോഗ്ഗിലൂടെ അറിയിച്ചു. വേറൊന്നും ചെയ്യാനാവാത്തതുകൊണ്ട് പാട്ടുകേട്ടും ചിന്തയില്‍ മുഴുകിയും സമയം കളയുകയാണ്. ഒട്ടും എളുപ്പമല്ല അത് -അദ്ദേഹം എഴുതി.
ഒരിക്കല്‍ മദ്യപിച്ച് ക്രീസിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്സിന്റെ അവസ്ഥയോടാണ് അദ്ദേഹം തന്റെ കാഴ്ചയെ ഉപമിച്ചത്. നടന് അജയ് ദേവഗണ്‍ സംവിധാനം ചെയ്യുന്ന മേയ് ഡേ എന്ന സിനിമയില്‍ ആണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. വിശ്രമത്തിനു ശേഷം വീണ്ടും അദ്ദേഹം ഷൂട്ടിംഗ് തിരക്കുകളില്‍ സജീവമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.