Image

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 10 വരെ അവസരം

Published on 02 March, 2021
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 10 വരെ അവസരം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്നതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെന്നില്ല. രണ്ട് തിരഞ്ഞെടുപ്പുകളുടെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണെന്നും അതിനാല്‍ വോട്ടര്‍മാര്‍ നാഷനല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ nvsp.in നോക്കി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന കാര്യം ഉറപ്പാക്കണം.

വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനുള്ള അവസരം ഈ മാസം 10 വരെ ലഭിക്കും. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ി്‌ുെ.ശി ലൂടെയാണ് പേര് ചേര്‍ക്കാന്‍ അവസരമുള്ളത്. പോര്‍ട്ടല്‍ തുറക്കുമ്പോഴുള്ള റജിസ്ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്താല്‍ പുതിയ വോട്ടര്‍മാര്‍ക്കു പേര് ചേര്‍ക്കാനാവും.

മാര്‍ച്ച് 10നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനു ശേഷമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 19 ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക