Image

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടാകാമെ ന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

Published on 02 March, 2021
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടാകാമെ ന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വൈറസ് ബാധ വന്നേക്കാം. എന്നാല്‍ ലക്ഷണങ്ങളോ രോഗാവസ്ഥയോ ഉണ്ടാകില്ല. വൈറസ് ബാധ മൂലമുണ്ടാകുന്ന അപകടാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനാണ് കുത്തിവെപ്പ് ഉപകരിക്കുക.

ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും രോഗബാധയുണ്ടായേക്കാം. രണ്ട് ഡോസും സ്വീകരിച്ച്‌ രണ്ടാഴ്ച പിന്നിട്ടാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകൂവെന്നും ഡോ മുന മസ്ലമാനി പറഞ്ഞു. ഇതുവരെ രോഗം വരാത്തവരും കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക