തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കുമ്മനം രാജശേഖരന്. ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണെന്നും, ജയിക്കുന്നത് ഭരിക്കാനാണെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം എന്‍ഡിഎ കൂട്ടായി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.
അതേസമയം ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപി നാല്‍പ്പതിലധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായും കുമ്മനം പറഞ്ഞു.
നേമത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് സംശയങ്ങളില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായവും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തീരുമാനിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നും ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല