-->

EMALAYALEE SPECIAL

തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published

on

അന്ധമായപ്രണയ സാക്ഷാത്കാരത്തിനുവേണ്ടി ഏഴുജീവിതങ്ങൾഒന്നായി ഊതികെടുത്തിയയുവതിയോട് ആർക്കെങ്കിലും അലിവുതോന്നാൻഇടയുണ്ടോ? ഇവർഅർഹിക്കുന്നത്വധശിക്ഷതന്നെയല്ലേ? അറിയണം ......മാതാപിതാക്കളുടെസ്നേഹത്തിന്റെതണലിൽവളർന്നുവരുന്നഓരോപെൺകുട്ടിയുംഈകഥഅറിയണം . ഇതേകുറിച്ച്ചിന്തിക്കണം. ചിലർക്കൊക്കെ തൂക്കുകയർ തന്നെ കിട്ടണമെന്ന് സമൂഹം ഒരേ ശബ്ദത്തിൽ ആവശ്യപ്പെടാറുമുണ്ട്. ഒരുപക്ഷെഈശിക്ഷാവിധിയുംഅത്തരത്തിൽഒന്നാകാം.

ഒരു സ്ത്രീയെ കൊലക്കയർ കാത്തിരിക്കുന്നുവെന്ന വാർത്ത നമ്മെ അതിശയിപ്പിച്ചേക്കാം. കാരണം  സ്വാതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീയെ  തൂക്കിലേറ്റാൻ പോകുന്നത്.ഏകദേശം പന്ത്രണ്ടു സ്ത്രീകൾ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്എന്ന്പറയപ്പെടുന്നു.

കേസിനാസ്പദമായ സംഭവമുണ്ടായത് പശ്ചിമ ഉത്തർപ്രദേശിലെ അംറോഹ എന്ന താലൂക്കിൽ ബവൻഖേദി എന്ന ഗ്രാമത്തിലാണ്.സെഫി മുസ്‌ലിം സമൂഹത്തിൽ ജനിച്ച ഷബ്‌നം എന്ന യുവതി അവളുടെ കാമുകനൊത്ത്  മാതാപിതാക്കളടക്കം വീട്ടിലെ ഏഴുപേരെ വെട്ടിക്കൊന്നത് 2008 ഏപ്രിൽപതിനാലാംതിയ്യതിയാണ്.  അവളുടെ ഉപ്പയും,ഉമ്മയും, രണ്ട് സഹോദരന്മാരും, സഹോദരപത്നിയും,  പതിനാലുവയസുള്ള ഒരു കസിൻ സഹോദരിയും സഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞുമായിരുന്നു ഈക്രൂരകൃത്യത്തിന്ഇരയായജീവിതങ്ങൾ.വീട്ടുകാർക്ക് ഭക്ഷണത്തിൽ മയക്കു മരുന്നു കലക്കി കൊടുത്തു അവരെ ബോധരഹിതരാക്കിയതിനു ശേഷം ഷബ്‌നം അവളുടെ കാമുകൻ സലീമും ഒത്ത് ഓരോരുത്തരുടെയും കഴുത്ത് കോടാലികൊണ്ട് വെട്ടി വേർപ്പെടുത്തി. പത്തുമാസം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ കഴുത്ത് ഞെക്കികൊന്നു.വീട്ടുകാരെകൊന്നതിനു ശേഷം അവൾ ശബ്ദം വച്ച് നാട്ടുകാരെ കൂട്ടി ഏതോ അക്രമി കവർച്ച ചെയ്യാൻ കയറി വീട്ടുകാരെ അതിദാരുണമായി കൊന്നു എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ പോലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പ് അവൾ പതറിപ്പോയി സത്യം പുറത്തുവന്നു. ഈസംഭവംനാട്ടുകാരെമുഴുവനുംഞെട്ടിച്ചു.തന്റെപ്രണയസാഫല്യത്തിന്മാതാപിതാക്കൾഎതിരുനിന്നുഎന്നസംഭവമാണ്ഇവളെഈക്രൂരകൃത്യംചെയ്യാൻപ്രേരിപ്പിച്ചതെന്നറിയുമ്പോൾ അവിശ്വസനീയമായിതോന്നാം.
ഷബ്‌നം സമ്പന്ന വീട്ടിലെ മാതാപിതാക്കൾക്കുള്ള മൂന്നുമക്കളിൽ ഒരേയൊരുപുത്രിയാണ്.അവൾ ഇംഗ്ളീഷ്സാഹിത്യത്തിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അവരുടെവീടിനുമുന്പിലായിഒരുമരകമ്പനിയിൽജോലിചെയ്തിരുന്നആറാംക്ലാസ്വരെമാത്രംവിദ്യാഭ്യാസമുള്ളഒരുയുവാവുമായിപ്രണയത്തിലായതാണ്വീട്ടുകാരുടെഎതിർപ്പിന്കാരണമായത്.
പ്രണയമെന്നുകേൾക്കുമ്പോൾ ആത്മാർത്ഥ പ്രണയകഥകളാണ്നമ്മൾഓർത്തുപോകുന്നത്. ആത്മാർത്ഥപ്രണയത്തിൽജാതിമതഭേദമോ, വിദ്യാഭ്യാസയോഗ്യതയോ, സാമ്പത്തികമായവലുപ്പച്ചെറുപ്പമോപലപ്പോഴുംപ്രശ്നമാകാറില്ല. ഇത്തരംപ്രണയബന്ധങ്ങൾപണ്ടുകാലംമുതൽക്കേനമ്മൾകേട്ടിട്ടുണ്ട്. അന്നെല്ലാംഇത്തരംപ്രണയങ്ങളുടെപര്യവസാനംഒന്നുകിൽകമിതാക്കൾഒളിച്ചോടിപ്പോയിവീട്ടുകാരിൽനിന്നുംഅകന്നുതാമസിയ്ക്കും. മിക്കവാറുംഇത്തരംസാഹചര്യത്തിൽഒരുകുട്ടിജനിച്ചാൽവീട്ടുകാരുമായുള്ളപിണക്കങ്ങളെല്ലാംമറന്ന്ഒന്നാകും. മറ്റൊറുവിഭാഗംവീട്ടുകാർസമ്മതിക്കില്ലഎന്നുറപ്പായാൽവിവാഹമേവേണ്ടഎന്നതീരുമാനത്തിൽജീവിതംജീവിച്ചുതീർക്കും.
എന്നാൽ ഈസംഭവത്തിന്റെ സത്യാവസ്ഥകളുടെചുരുളഴിഞ്ഞപ്പോൾനമുക്ക്തോന്നാവുന്നത്ഇവരുടെ [പ്രണയബന്ധംആത്മാർത്ഥമായിരുന്നുവോഅതോവെറുംഉപരിപ്ലവമായിരുന്നുവോഎന്നാകാം. കാരണംഷബ്‌നം തീരുമാനിച്ചത് വീട്ടുകാരെ ഇല്ലാതാക്കുകയെന്നാണ്.  അവളുടെ ക്രൂരമായ ആ തീരുമാനത്തിന് സലിം എന്ന കാമുകൻ സമ്മതം മൂളുകയും ചെയ്തു. പക്ഷെ കാര്യത്തോടടുത്തപ്പോൾ അവൻ  വിധേയത്വം കാണിച്ചില്ല. പോലീസുകാർ ചോദ്യം ചെയ്തപ്പോൾ സലീമാണ് കൊലചെയ്തതെന്നു  പറഞ്ഞു അവൾ ഒഴിയാൻ നോക്കിയപ്പോൾ അവൻ അവൾക്കുവേണ്ടി കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. മറിച്ച് അവൻ ചെല്ലുമ്പോൾ വീട്ടുകാരെ അവൾ കൊന്നുകളഞ്ഞിരുന്നു എന്ന് അവൻ മൊഴി നൽകി. മാത്രമല്ലഈ അറുംകൊല ചെയ്യുമ്പോൾ അവൾ അവളുടെ കാമുകനിൽ നിന്നും ഏഴു ആഴ്ച്ചഗർഭിണിയായിരുന്നുഎന്നുംതെളിയിക്കപ്പെട്ടിരുന്നു.സ്വന്തംഉദരത്തിൽഒരുജീവൻതുടിക്കുമ്പോൾസഹോദരന്റെപത്തുമാസംമാത്രംപ്രായമുള്ളകുഞ്ഞിനെകഴുത്തഞെരുക്കിശബ്നംഎന്നസ്ത്രീകൊലചെയ്തതുംഈപ്രണയബന്ധത്തിനുപിന്നിലുള്ളമനോവികാരത്തെചോദ്യംചെയ്യുന്നു.വീട്ടുകാർവിസമ്മതിക്കുമ്പോൾഭർത്താവില്ലാത്തഒരുകുഞ്ഞിനെപ്രസവിച്ച്സമൂഹത്തെഅഭിമുഖീകരിക്കുവാനുള്ള, അല്ലെങ്കിൽചെയ്യാൻപാടില്ലതെറ്റ്ചെയ്തുഎന്ന്മാതാപിതാക്കളോട്പറയാനുള്ളഭീരുത്വമാകാംഅവരെഈകൊടുംക്രൂരതയ്ക്ക്പ്രേരിപ്പിച്ചതെന്നുംവേണമെങ്കിൽ ചിന്തിക്കാം.
നവമാധ്യമങ്ങളാൽ സ്വാധീനിക്കപ്പെട്ടഇന്നത്തെ ചെറുപ്പക്കാർക്ക്അധികവുംതോന്നുന്നത്ആത്മാർത്ഥമായപ്രണയമല്ല. അവരുടെപ്രണയത്തെസ്വാധീനിക്കുന്നത്സ്ക്രീനിൽഅവർതെളിഞ്ഞുകാണുന്നസാങ്കല്പികമായപ്രണയരംഗങ്ങളും, പ്രായത്തിന്റെചോരത്തിളപ്പിൽതോന്നുന്നലൈംഗികാവേശവുമാകാംഎന്നതാണ്. പ്രണയാഭ്യർത്ഥനനിരസിച്ചപെൺകുട്ടിയെആസിഡ്ഒഴിച്ച്വിരൂപമാക്കാനും, പെട്രോൾഒഴിച്ച്കത്തിച്ചുകളയാനുമൊക്കെപ്രേരിപ്പിയ്ക്കുന്നത്ഇത്തരത്തിലുള്ളപ്രണയമാണ്. യഥാർത്ഥത്തിലുള്ളഒരുപ്രണയംഒരുപൂവിനോടുതോന്നുന്നഇഷ്ടംഎന്നതുപോലെയാണ്.  അവയെപൊട്ടിച്ചെടുക്കാൻമനസ്സനുവദിക്കില്ല.     കൗമാരപ്രായംവരെകൈവളര്ന്നുവോകാൽവളരുന്നുവോഎന്നുനോക്കിവളർത്തിവലുതാക്കിയമാതാപിതാക്കളെമറന്ന്, അവരുടെമനസ്സ്വേദനിപ്പിച്ച്ഇന്നലെകണ്ടഒരുവൻറെകൂടെജീവിക്കാൻഎന്തുംചെയ്യാൻമനസ്സിൽസ്നേഹമുള്ളഒരാൾക്ക്കഴിയില്ല. അങ്ങിനെകമിതാക്കൾചെയ്യുന്നുവെങ്കിൽഅത്ഒരുപരിധിവരെയാതാർത്ഥസ്നേഹത്തെക്കാൾഅവരെവേട്ടയാടുന്നത്ശാരീരികാവേശംതന്നെഎന്നുവേണമെങ്കിൽപറയാം.   
പ്രണയവും,പ്രണയവിവാഹവും ഒരിക്കലുംതെറ്റല്ല. ഇഷ്ടപ്പെടുന്നഒരുജീവിതപങ്കാളിക്കൊപ്പംജീവിക്കാനുള്ളഅവകാശംപതിനെട്ടുവയസ്സായഏതൊരുപൗരനുംനിയമംഅനുശാസിക്കുന്നുണ്ട്. എന്നാൽഅത്തരംബന്ധങ്ങൾതിരഞ്ഞെടുക്കുമ്പോൾഓരോമക്കളുംഅവരെമാതാപിതാക്കളെയുംജീവിതചുറ്റുപാടിനെയുംവിലയിരുത്തിക്കൊണ്ടായാൽഒരുപക്ഷെഇത്തരംഅനിഷ്ടസംഭവങ്ങളുടെനിരക്ക്കുറയുമായിരിക്കാം. മാത്രമല്ലഒരുബന്ധത്തിന്തുടക്കംകുറിക്കുമ്പോൾമാതാപിതാക്കളുടെപ്രതീക്ഷകൾക്ക്അനുയോജ്യമാണോഎന്നുംഇന്നത്തഅഭ്യസ്തവിദ്യരായചെറുപ്പക്കാർക്ക്വിലയിരുത്താം. അല്ലെങ്കിൽതാൻതിരഞ്ഞെടുക്കുന്നപങ്കാളിയിൽകാണാൻകഴിയുന്നഗുണങ്ങളെമാതാപിതാക്കൾക്ക്ബോധ്യപ്പെടുത്താൻഇന്നത്തെവിദ്യാഭ്യാസമുള്ളചെറുപ്പക്കാർപ്രാപ്തരാകണം.

മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളെക്കുറിച്ചുള്ളപ്രതീക്ഷകളെകുറ്റപ്പെടുത്താൻകഴിയില്ല. അതേസമയംഇന്നുകളിൽനടക്കുന്നപ്രണയകൊലകൾക്ക്നിദാനംചിലമാതാപിതാക്കളുടെദുരഭിമാനവും, പണത്തോടുള്ളഅമിതമായആഗ്രഹവുമാണെന്നുംചിലസാഹചര്യങ്ങളിൽവിലയിരുത്താം. കുട്ടികൾക്ക്മതിയായവിദ്യാഭ്യാസവും, ജീവിതസാഹചര്യങ്ങളുംഒരുക്കികൊടുത്താൽപിന്നീടുള്ളജീവിതംഅവർസ്വയംപടുത്തുയർത്തുംഎന്നുള്ളചിന്തകൾക്ക്മനസ്സിനെവിട്ടുകൊടുക്കാൻപലപ്പോഴുംമാതാപിതാക്കൾതയ്യാറാകാറില്ല. സമൂഹത്തിനുമുന്നിലുള്ളപൊങ്ങച്ചം, സാമ്പത്തികനേട്ടങ്ങൾ, രൂപഭംഗിഎന്നിവക്ക്തങ്ങളുടെമകളുടെഅല്ലെങ്കിൽമകന്റെസന്തോഷത്തിനേക്കാൾപലപ്പോഴുംപ്രാധാന്യംനൽകുന്നതായുംകാണാറുണ്ട്. ഇത്തരത്തിലുള്ളസാഹചര്യങ്ങളുംമനുഷ്യത്വത്തിന് എതിരായിവർത്തിക്കാൻഅവരെപ്രേരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെമാതാപിതാക്കൾമക്കളുടെ കാമുകി കാമുകന്മാരെ കൊലപ്പെടുത്തിയതായസംഭവങ്ങളുംഇന്ന്അരങ്ങേറുന്നുണ്ട്.
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് എതിരുനിൽക്കാൻമാതാപിതാക്കളെ പ്രേരിപ്പിക്കുന്നമറ്റൊരുശക്തിജാതിമതചിന്തകളാണ്. ഒരുപ്രത്യേകപ്രായത്തിൽജാതിയെയോമതത്തെയോഒന്നിനെയുംകുറിച്ച്ചിന്തിക്കാതെകൈകോർത്തുപിടിച്ച്പ്രണയമെന്നഓരോപടിയുംചവിട്ടിഅഗാധത്തിലേക്കിറങ്ങിയഅഭ്യസ്തവിദ്യരായചെറുപ്പക്കാരെഅതിൽനിന്നുംപിന്തിരിപ്പിക്കാൻമാതാപിതാക്കൾക്ക്കഴിയാറില്ല.  അതേസമയംജാതിഎന്നചിന്തമാതാപിതാക്കളെവേട്ടയാടുന്നു. ഇത്തരംസാഹചര്യങ്ങളുംപലദാരുണമായസംഭവങ്ങൾക്കുംകാരണമായിട്ടുണ്ട്.ഇത്തരത്തിലുള്ളസംഭവങ്ങൾ ജാതി-മതവൈരാഗ്യങ്ങൾക്ക്കൂടുതൽ മൂർച്ചകൂട്ടുന്നുഎന്നുമാത്രമല്ലചിലപ്പോൾ ഒരുസമുഹത്തിന്റെതന്നെപ്രശ്നമായിമാറാറുണ്ട്.

ഷബ്നത്തിന്റെ പന്ത്രണ്ട് വയസ്സുകാരനായ മകൻ ഉമ്മയുടെ ജീവനുവേണ്ടി ദയാഹര്ജിയുമായി പ്രസിഡന്റിനെ സമീപിക്കുന്നു. ജയിൽപുള്ളിയായഅമ്മയുടെകൂടെജയിലിലാണ്തന്റെആറുവര്ഷക്കാലത്തെബാല്യം 'അമ്മനൽകിയത്എങ്കിലുംഒരുമകന്അമ്മതന്നെയല്ലേ!ഓരോഅനിഷ്ടസംഭവങ്ങളുംനടക്കുമ്പോൾഒരുപരിധിവരെനമ്മൾആധുനികസാങ്കേതികവിദ്യയെക്കുറിച്ച്പറയുന്നുവെങ്കിലുംഒരുകുട്ടിയുടെസ്വഭാവരൂപീകരണത്തിൻറെഅടിസ്ഥാനംഅവന്റെമാതാപിതാക്കളുംകുടുംബവുമാണല്ലോ. ആരീതിയിൽഈആറുവയസ്സുകാരന്അവകാശപ്പെടാൻഎന്താണുണ്ടാകുക?
ജീവിതം ഒരു തൂക്കുകയറിൽ ഒടുങ്ങുമെന്ന ഭീകരമായ നിമിഷത്തെയോർത്ത്ഭയന്ന് കഴിയുന്ന മുപ്പത്തിയെട്ടുകാരിയായ ഷബ്നംഅവരുടെവിദ്യാഭ്യാസത്തെഅടിസ്ഥാനപ്പെടുത്തിചിന്തിക്കുകയാണെങ്കിൽഎത്രയോനല്ലൊരുജീവിതംനയിക്കേണ്ടവളായിരുന്നു. സ്നേഹവും,വാത്സല്യവുംനൽകിവളർത്തിയമാതാപിതാക്കളെക്കുറിച്ച്വിദ്യാസമ്പന്നയായഇവർഒരുനിമിഷംബുദ്ധിയും,വിവേകവുംഉപയോഗിച്ച്ചിന്തിച്ചിരുന്നുവെങ്കിൽഇത്രയുംദുസ്സഹമായജീവിതംഅവർക്കുമുന്നിൽഉണ്ടാകില്ലായിരുന്നുവെന്നതും, അവർജീവൻനൽകിയആറുവയസ്സുകാരൻസമൂഹത്തിനുമുന്നിൽഒരുതെറ്റിന്റെഅനന്തരഫലമാകുമായിരുന്നില്ലഎന്നതുംഓരോയുവാക്കളുംഅറിയണം, ചിന്തിക്കണം.ഷബ്നംഎന്നകൊലക്കയർകാത്തുകിടക്കുന്ന ജീവിതംവീണ്ടുവിചാരമില്ലാതെ തീരുമാനങ്ങളെടുക്കുന്നഇന്നത്തെതലമുറക്ക്ഒരുപാഠമാകണം.


Facebook Comments

Comments

 1. Jyothylakshmy Nambiar

  2021-03-06 18:29:37

  അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

 2. G.Puthenkurish

  2021-03-06 01:48:38

  കുറ്റവാളി ശിക്ഷ അനുഭവിക്കണം എന്ന് പറയുമ്പോൾതന്നെ, എന്തുകൊണ്ട് ഇവർ ഇത് ചെയ്യുന്നു എന്നറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് , ലീഡ്സ് യൂണിവേഴ്‌സിറ്റിയിലെ സോഷിയോളജി പ്രൊഫെസ്സർ പീറ്റർ മൊറാൽ പറയുന്നത് ഇത്തരം കൊല ലപാതകങ്ങൾക്ക് നാല് കാരണങ്ങളാണ്; മൊല്ലാക്ക പറഞ്ഞതുപോലെ കാമം, പ്രണയം, ഉള്ളിൽ കുടികൊള്ളുന്ന വെറുപ്പ്, കൊള്ളചെയാനുള്ള പ്രവണത. കേരളത്തിൽ നടന്ന കൂടത്തായി സയനൈഡ് കേസ് ഇതിന് ഉദാഹരണമാണ് . മേൽപ്പറഞ്ഞ കാരണങ്ങളൊക്കെ അവരുടെ കൊലപാതകങ്ങളിലെ കാരണമായെടുക്കാവുവുന്നതാണ്. വളെരെ ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനോടൊപ്പം, അവരുടെ മാനസിക ആരോഗ്യവും വിലയിരുത്തേണ്ടതാണ് . ബൈപോളാർപോലെയുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ വികസ്വരരാജ്യങ്ങളിൽ എത്രമാത്രം സൗകര്യങ്ങൾ ഉണ്ടെന്നുള്ളത് എനിക്കറിയില്ല . അമേരിക്കയിലെ പല കൊലപാതകങ്ങളിലും, അത് ചെയ്യുന്നവരിൽ നല്ല ശതമാനവും മാനസിക രോഗം ഉള്ളവരും അതുപോലെ വളരെ പ്രശനങ്ങളുടെ നടുവിൽ വളർന്നവരുമാണ്. മാതാപിതാക്കളുടെ നിരന്തരമായ കലഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മദ്യപാനികളായ മാതാപിതാക്കൾ ഇവയൊക്കെ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. സമൂഹത്തെ ബോധവത്ക്കരിക്കാൻ പോരുന്ന നല്ലൊരു ലേഖനം.

 3. amerikkan mollakka

  2021-03-05 23:09:33

  അസ്സലാമു അലൈക്കും നമ്പ്യാർ സാഹിബ...ഞമ്മള് ടൂറിലായിരുന്നു. അതുകൊണ്ട് .എയ്താൻ ബൈകി . ലേഖനം ബായിച്ച് ഞമ്മള് ബേജാറായി. മൊഹബത്തിനു എതിര് നിന്ന ഉപ്പാനേം ഉമ്മാനേം സഹോദരങ്ങളെയും കൊന്നു കളഞ്ഞ പഹയത്തി ഹറാമി തന്നെ. സാഹിബ ഇങ്ങള് ഒരു കാരിയം ബിട്ടു പോയി. ഷബ്‌നം എന്ന ഹറാം പിറന്നോള്ക്ക് (ഞമ്മടെ ഭാഷ .. ക്ഷമിക്കുക) മു്യു്ത്ത കാമമായിരുന്നു. കാമത്തിന് കണ്ണില്ല അതുകൊണ്ടാണ് ആ പഹയച്ചി ബെട്ടി കൊന്നില്ലേ ജന്മം നൽകിയ മാതാപിതാക്കളെ. ഓൾക്ക് ബധ ശിക്ഷ തന്നെ കൊടുക്കണം. സാഹിബ ഇങ്ങള് ഇത്തരം ബിബരങ്ങൾ എയ്തികൊണ്ടിരിക്കുക. പടച്ചോന്റെ കൃപ ഇങ്ങൾക്കുണ്ടാകട്ടെ.

 4. girish nair

  2021-03-02 05:12:15

  നമ്മുടെ സമൂഹം, ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുറ്റകൃത്യങ്ങളാണ്. ദിനം പ്രതി കുറ്റകൃത്യങ്ങള്‍ ഇന്ന് കൂടിക്കൂടി വരികയാണ്. ഇതില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കാന്‍ എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിരിക്കുന്നു. കൊലപാതകം, മോഷണം, അടിപിടി, സ്ത്രീപീഡനം മുതലായവയുടെ വര്‍ധനവാണ് ഇന്ന് നമ്മളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യം ചെയ്യാനിടയുള്ളവരില്‍ ഭയവും ആശങ്കയും ഉണര്‍ത്തുക എന്നതാണ് ഭൂരിഭാഗം ശിക്ഷാവിധികളുടെയും ലക്ഷ്യം. ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോള്‍ അതേ കുറ്റം ചെയ്യാന്‍ സാദ്ധ്യതയുള്ള ഒരാളില്‍ തന്നെ കാത്തിരിക്കുന്നത് ഇതേ വിധിയാണ് എന്ന തോന്നല്‍ ഉണര്‍ത്തും. അതിനാല്‍ തന്നെ ശിക്ഷാവിധികള്‍, സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കിടയില്‍ ഭയപ്പാടുണ്ടാക്കാനിടയാക്കുമെന്നാണ് ശിക്ഷാവിധികളെക്കുറിച്ചുള്ള അപഗ്രഥനം. വധശിക്ഷ എന്നത് ഏറ്റവും ഉയര്‍ന്ന ശിക്ഷയായതിനാല്‍, വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാന്‍ പലരേയും പ്രേരിപ്പിക്കുമെന്നും കരുതുന്നു. ചുരുക്കത്തില്‍ സമൂഹത്തിലെ ക്രിമിനല്‍ വാസന കുറയ്ക്കാനുതകുന്നതാണ് ശിക്ഷാവിധികള്‍ എന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വധശിക്ഷ എന്നും പൊതുവെ ധരിക്കപ്പെടുന്നു. വധശിക്ഷ നിറുത്തല്‍ ചെയ്യണം എന്ന അഭിപ്രായത്തോട് ചേരാൻ സാധിക്കില്ല. എന്നിരുന്നാലും ഇവിടുത്തെ പ്രത്യക സാഹചര്യം കണക്കിലെടുത്തു ശിക്ഷയിൽ ഇളവുനല്കേണ്ടതാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More