Image

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ജോർജ്ജ് ഓലിക്കൽ Published on 28 February, 2021
ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു
ന്യൂയോർക്ക്: സുപ്രസിദ്ധ ബാലസാഹിത്യകാരനും അമേരിക്കൻ മലയാളികളുടെ സാഹിത്യ വേദികളിൽ ദീർഘകാലം നിറ സാന്നിധ്യവുമായിരുന്ന ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാനയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.

ഫൊക്കാനയുടെ നിരവധി സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും ബാലസാഹിത്യ രംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയും ചെയ്തിട്ടുളള അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ തികഞ്ഞ ആദരവോടെ സ്മരിക്കുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സുധാ കർത്താ പറഞ്ഞു.

ജോയൻ കുമരകത്തിന്റെ ലളിത സുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വചിന്തകളും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷണൽ കോ-ഓർഡിനേറ്റർ അലക്സ് തോമസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക