-->

VARTHA

പിണറായിയുടെ കാലം; കേരളത്തിലെ നല്ലകാലം തന്നെ

Published

on

ട്രഷറി പൂട്ടിയില്ല വൈദ്യുതി മുടങ്ങിയില്ല, പവർകട്ട് ഇല്ല, വോൾട്ടേജ് ക്ഷാമമില്ല;  പെൻഷൻ കുടിശ്ശികയാക്കിയില്ല, കൂട്ടിക്കൊടുത്തു ആയിരം കൂട്ടിക്കൊടുത്തു, യു ഡി എഫ് 36 ലക്ഷത്തിനു കൊടുത്ത സ്ഥാനത്ത് ഇപ്പോൾ 61 ലക്ഷം പേർ, 80 കഴിഞ്ഞവർക്ക് 2600. വീട്ടിൽ എത്തിച്ചുനൽകി, എല്ലാ മാസവും മുറതെറ്റിക്കാതെ.
റേഷൻകടകളെ ആളുകൾ മറന്നില്ല, ആൾതിരക്കുള്ള ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാപനമാക്കി, പൊതുവിതരണം ശക്തിപ്പെടുത്തി, 14 ഇനങ്ങൾക്ക് ഇതുവരെ വിലകൂട്ടിയിട്ടില്ല, സാധനങ്ങൾക്ക് ക്ഷാമമില്ല,
കുടിവെള്ളം കിട്ടാക്കനിയായിടത്തെല്ലാം വെള്ളമെത്തിച്ചു, വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നടന്നത് 5 വർഷം മുമ്പ് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ, അത്ഭുതങ്ങൾ എന്നുതന്നെ പറയാം. 

കോവിഡിന്റെയോ പ്രകൃതി ദുരന്തങ്ങളുടെയോ വേദനയൊന്നും ഈ സർക്കാർ ജനങ്ങളെ അറിയിച്ചില്ല. ഇന്നും കോവിഡ് ചികിസ സൗജന്യം. വിദേശത്തു നിന്ന് എത്തുന്നവർക്ക് സൗജന്യമായി ആർ ടി പി സി ആർ പരിശോധന. വിശപ്പ് രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു കേരളത്തെ. 20 രൂപയ്ക്ക് ഊണ് കിട്ടുന്ന 1400 ഹോട്ടലുകൾ. പണമില്ലെങ്കിലും ഉണ്ണാം, പട്ടിണി നടക്കേണ്ട. എല്ലാ മാസവും കിറ്റ് എത്തിച്ചുനൽകി. വിദ്യാർഥികൾക്കും കിറ്റ് നൽകി. ഇപ്പോൾ പണമായി നൽകുന്നു. യൂണിഫോം തുന്നാനുള്ള പണം അടക്കമാണ് നൽകുന്നത്. സ്കൂൾ തുറന്നാൽ കുട്ടികൾക്ക് പ്രാതൽ( ബ്രെക് ഫെസ്റ്റ് )
അടക്കം നൽകും. അവർ പോകുന്നത് പഴയ അവിഞ്ഞ സ്‌കൂളിലേക്കല്ല. ഓൺലൈൻ വിദ്യാഭ്യാസം നൽകി. കൃത്യമായി പരീക്ഷ നടത്തി. എല്ലാം ഭദ്രം. 

വ്യവസായവും സ്പോർട്സും വളർച്ചയിലെത്തി. വ്യവസായങ്ങൾ ലാഭത്തിലായി. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നടപടികളെല്ലാം ചെയ്തു. യു ഡി എഫ് നേക്കാൾ ആയിരക്കണക്കാളുകൾക്ക് പി എസ് സി വഴി തൊഴിൽ നൽകി. പോലീസിലും ആരോഗ്യമേഖലയിലും യു ഡി എഫ് നേക്കാൾ മൂന്നിരട്ടിയിൽ കൂടുതലാണ് നിയമനം നൽകിയത്. മുമ്പ് പി എസ് സി നിയമനം ഇല്ലാതിരുന്ന മേഖലകൾ പി എസ് സി ക്ക് വിട്ടു. 40,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു. റോഡുകൾ പാലങ്ങൾ ഫ്ലൈഓവറുകൾ എല്ലാം ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഐ ടി മേഖല നടത്തിയത് കുതിച്ചുചാട്ടം. കാർഷികോൽപ്പാദനം വർധിച്ചു. വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു നൽകുന്നു. പിന്നെ സൗജന്യ ഇന്റർനെറ്റ്‌ - കെ ഫോൺ. ഒന്നാം ഘട്ടം കൊടുത്തു. മൂന്നാംഘട്ടം ജനങ്ങളിലെത്തും. ചുറ്റുന്ന ഇന്റർനെറ്റ്‌ അല്ല, അതിവേഗ ഇന്റർനെറ്റ്‌, ചുറ്റത്തുമില്ല ചുറ്റിക്കേം ഇല്ല.

മറ്റൊന്ന് പാതയോര വിശ്രമകേന്ദ്രം. തികച്ചും സ്ത്രീ സൗഹൃദം. 1084 എണ്ണമാണ് തയ്യാറാവുന്നത്. ഇനി പിടിച്ചുവെച്ച് വലയണ്ട. ഒരിക്കലും നടക്കില്ല എന്നുപറഞ്ഞ ഗയിൽ നടന്നില്ലേ. കുറഞ്ഞ പൈസയ്ക്ക് പാചകവാതകം. കേരളം സെറ്റപ്പാ. അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല കേരളവികസനത്തിന്റെ ലിസ്റ്റ്. നവകേരളം വിസ്മയകേരളം ആയി. ഇനിയും മുന്നോട്ടുപോയി കേരളത്തെ വികസിത നാടുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ കേൾപ്പുള്ള മനുഷ്യന്റെ ചിത്രം താഴെകൊടുക്കുന്നു. മുമ്പ് വെറുതെ സങ്കൽപ്പിച്ചു നടന്നിരുന്നതൊക്കെ യാഥാർഥ്യമാക്കിയ മനുഷ്യൻ. 

ഭാവനയും ദീർഘവീക്ഷണവും ജനങ്ങളോട് അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള കേരളത്തിന്റെ ജനനായകനെ സഖാവ് എന്ന് തീർത്തും വിളിക്കാം. പിണറായി ഭരിക്കും നാട് വളരും. നാം ഇന്ന് നടക്കില്ല എന്ന് തോന്നുന്നതൊക്കെ നടന്നിരിക്കും. എന്തെല്ലാം ചെയ്യുമെന്ന് പറയുന്നുവോ അതൊക്കെ നടന്നെന്നു വിശ്വസിക്കാവുന്ന ഒരു നേതാവേ ഇന്ന്  ഇന്ത്യയിലുള്ളു ആ പേരാണ് പിണറായി വിജയൻ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി

കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി, ആളുകള്‍ നോക്കി നില്‍ക്കെ സംഭവം

മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം

വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ

കേന്ദ്ര സഹായത്തിന് കാക്കാതെ കോവിഡ് വാക്സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

കോവിഡ് പ്രതിരോധത്തിന് അധ്യാപകരും; റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാനായി നിയോഗിച്ചു

ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു, പരിഹാസവുമായി ബിജെപി നേതാവ്

അന്തര്‍സംസ്ഥാന ഓക്സിജന്‍ നീക്കം തടസപ്പെടരുത്; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബി.ജെ.പി. നേതാക്കന്‍മാര്‍ക്ക് ജനങ്ങളുടെ ജീവനല്ല വലുത്, തിരഞ്ഞെടുപ്പ് മാത്രമാണ്- പ്രകാശ് രാജ്

കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ

ഏകീകൃത വില നിശ്ചയിക്കണം; കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും

ഹരിയാണയില്‍ വാക്‌സിന്‍ മോഷണം; സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കവര്‍ന്നത് 1710 ഡോസ് വാക്‌സിന്‍

രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിര്‍ത്തൂ; വാക്സിന്‍ സൗജന്യം വേണ്ട-അബ്ദുള്ളക്കുട്ടി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ. 10 ദിവസത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു

സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം

പുതിയ വാക്‌സിന്‍ നയം പുന:പരിശോധിക്കണം: സോണിയാ ഗാന്ധി

പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രികളിലുള്ളത് ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രം; പ്രതിസന്ധി രൂക്ഷമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്; വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം

തൃശൂര്‍ പൂരം പൂരവിളംബരത്തോടെ തുടങ്ങി

View More