കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശാനുസരണം ആണോ എന്ന് അവര്‍ ചോദിച്ചു. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് സമാനമായ മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നിര്‍ദ്ദേശിച്ച തീയതി കളിലാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടത്തുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍വന്ന് പ്രചാരണം നടത്താന്‍ മോദിക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്ന് അവര്‍ ചോദിച്ചു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല