തൃശൂര്‍: തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. മുഖ്യപ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറയുന്നു.
ആളൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. ഇയാള്‍ പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറി. 14 തവണ പീഡനത്തിനിരയയതായാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കേസിലെ മുഴുവന്‍ പ്രതികളയേും ഉടന്‍ പിടികൂടുമെന്നും ആരേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല