Image

ക്രിസ്‌റ്റ്യന്‍ മിഷേലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്‌ട്ര സംഘടനാ സമിതി

Published on 26 February, 2021
ക്രിസ്‌റ്റ്യന്‍ മിഷേലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്‌ട്ര സംഘടനാ സമിതി
ന്യൂഡല്‍ഹി: അഗസ്‌റ്റാ വെസ്‌റ്റ്ലാന്‍ഡ് ഹെലികോപ്‌റ്റര്‍ ഇടപാട് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ആയുധ ഇടപാട് ഇടനിലക്കാരന്‍ ക്രിസ്‌റ്റ്യന്‍ മിഷേലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന. രാജ്യങ്ങള്‍ നിയമവിരുദ്ധമായ തടവിലാക്കല്‍ നടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മിഷേലിന്റെ മോചനം ആവശ്യപ്പെട്ടത്.

മിഷേലിന്റെയും ഇന്ത്യയുടെയും അഭിഭാഷകരുടെയും വാദത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് തെ‌റ്ര് പറ്റിയെന്നും സിവില്‍, രാഷ്ട്രീയ അവകാശങ്ങളുടെ ലംഘനം ഇന്ത്യ നടത്തിയെന്നുമാണ് സംഘടന അറിയിച്ചത്. മിഷേലിനെ പിടിച്ച്‌ ഇന്ത്യയ്‌ക്ക് കൈമാറിയത് യുഎഇയുടെ ഭാഗത്ത് നിന്നുമുള‌ള നിയമവിരുദ്ധമായ നടപടിയാണെന്നും യു എന്‍ സംഘടന പറയുന്നു.

ദുബായില്‍ താമസക്കാരനായ ക്രിസ്‌റ്റ്യന്‍ മിഷേലിനെ 2018 ഡിസംബര്‍ 4ന് അറസ്‌റ്റ് ചെയ്‌ത യുഎഇ ഭരണകൂടം ഇന്ത്യയ്‌ക്ക് കൈമാറി. തുര്‍ന്ന് സിബിഐ, ഇഡി എന്നിവരുടെ കസ്‌റ്റഡിയിലായ മിഷേല്‍ പിന്നീട് ജുഡീഷ്യല്‍ കസ്‌റ്റഡിയിലായി.അന്നുമുതല്‍ ഡല്‍ഹി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഈ തടവെല്ലാം മതിയായ തെളിവില്ലാതെയാണെന്ന് കാട്ടി മിഷേലിന്റെ അഭിഭാഷകര്‍ ആല്‍ജോ കെ.ജോസഫ്, സിമെറേ ആന്റ് ഫിനെല്ലെ എന്നിവര്‍ യുഎന്‍-ഡബ്ളുജി‌എഡിയെ സമീപിച്ചു. എന്നാല്‍ രാജ്യത്ത് വിവാദമായ അഗസ്‌റ്റാ വെസ്‌റ്റ്‌ലാന്റ് ഹെലികോപ്‌റ്റര്‍ കേസില്‍ ഇയാള്‍ ഇടനിലക്കാരനായി പങ്കാളിയാണെന്ന് 2010 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയതാണ്.

ഇന്ത്യയുടെ നടപടി നിയമലംഘനമെന്ന് അഭിപ്രായപ്പെട്ട സംഘടന ക്രിസ്‌റ്റ്യന്‍ മിഷേലിന്റെ മോചനത്തിന് യുഎഇക്കും ഉത്തരവാദിത്വമുണ്ടെന്ന് അറിയിച്ചു. മനുഷ്യത്വ രഹിതവും കു‌റ്റമേല്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ സാഹചര്യമാണ് ഇന്ത്യയിലും യുഎഇയിലുമുണ്ടായതെന്നും ദേശീയ അന്താരാഷ്‌ട്ര നിയമങ്ങള്‍ തടവുകാര്‍ക്ക് അനുവദിക്കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് സംഘടനയുടെ കണ്ടെത്തല്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക