ദുബായ്: വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തില്‍ മധ്യപൂര്‍വദേശം, വടക്കന്‍ ആഫ്രിക്ക എന്നിവ ചേര്‍ന്ന മേന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. വനിതകള്‍, വ്യവസായം, നിയമം (ഡബ്ല്യുബിഎല്‍) എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷം കൊണ്ട് യുഎഇ ഈ മേഖലയില്‍ നടപ്പാക്കിയ നിയമങ്ങളാണ് ഈ നേട്ടത്തിനു കാരണം.
190 രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു പരിശോധിക്കുന്ന ഈ റിപ്പോര്‍ട്ട് ലോകത്തെ ഏറ്റവും വിശ്വസനീയമായ സൂചികയായാണു കണക്കാക്കുന്നത്. ഈ വര്‍ഷം നൂറില്‍ 82.5 പോയിന്റാണ് യുഎഇ നേടിയത്. വിലയിരുത്തലുകള്‍ നടത്തുന്ന അഞ്ച് പ്രധാന മേഖലകളില്‍ മുഴുവന്‍ മാര്‍ക്കും യുഎഇ നേടി. യാത്ര, ജോലിസ്ഥലം, വേതനം,സംരംഭകത്വം, പെന്ഷന് എന്നീ രംഗങ്ങളിലാണ് നൂറില്‍ നൂറു നേടിയത്. യുഎഇ നടപ്പാക്കിയ പുതിയ നിയമങ്ങളും ഇരുപതോളം നിയമഭേദഗതികളുമാണ് ഈ മികവിന് കാരണമെന്ന് യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ മനല്‍ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
ജോലി സ്ഥലത്തെ സ്ത്രീ-പുരുഷ വേര്‍തിരിവ്, രക്ഷാകര്‍തൃ അവധി, വ്യവസായ വായ്പ, രാഷ്ട്രീയത്തിലെ പങ്കാളിത്തം, സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലാണ് യുഎഇയില്‍ നിയമഭേദഗതികള്‍ വരുത്തിയത്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല