Image

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

(സലിം - ഫോമാ ന്യൂസ് ടീം) Published on 26 February, 2021
ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി  ഉദ്ഘാടനം ചെയ്യും
ഫോമയുടെ യുവജന വിഭാഗം  പ്രവർത്തനോദ്ഘാടനം ഫെബുവരി 27 ന് ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക്  സൂമിൽ പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ദിവ്യ ഉണ്ണി നിർവഹിക്കും. 

2020 -2022  വർഷക്കാലത്തെ കമ്മറ്റിയുടെ പ്രവർത്തനങ്ങളുടെ നാന്ദി കുറിക്കുന്ന  ചടങ്ങിൽ, ന്യൂയോർക്ക് സ്റേറ് സെനറ്റർ ശ്രീ കെവിൻ തോമസ് , ന്യൂയോർക്ക് സ്റേറ് അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ,  മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, പ്രശസ്ത റെയ്‌കി മാസ്റ്ററായ ഡോക്ടർ ബിന്ദു ബാബു, ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്ജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസകൾ നേരും. 

യൂത്ത് ഫോറം, വ്യത്യസ്തമായ പരിപാടികൾ കൊണ്ട് യുവജനങ്ങളെ ഏകോപിപ്പിച്ചു ഫോമയ്ക്ക് കരുത്ത് പകരുന്നതോടൊപ്പം, യുവജനങ്ങളിലെ കഴിവുകളെ തൊട്ടറിയുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.   

യുവജനങ്ങളെ, രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ  മേഖലകളിൽ   കൈപിടിച്ചുയർത്തുന്നതിനും,  അവരിലെ മാനുഷിക മൂല്യങ്ങളെ രാഷ്ട്ര പുനർ നിർമ്മാണ പ്രകിയയിൽ സജീവമായി ഉപയോഗിക്കുന്നതിനും  കർമ്മപരിപാടികളാവിഷ്കരിക്കുന്നു.  ലീഡർഷിപ്പ് ട്രെയിനിങ് ക്ളാസുകൾ, വിദ്യാഭാസ്യ രംഗത്തെ പുതിയ അറിവുകളും, തൊഴിൽ  സാധ്യതകളും സംബന്ധിച്ചു അവബോധം ഉണ്ടാക്കുന്നതിനു വിദ്യഭ്യാസ സെമിനാറുകൾ, വിവിധ വിഷയങ്ങളെ സംബന്ധിച്ചു യുവജനങ്ങളെ പ്രബുദ്ധരാക്കുന്നതിനു  സിമ്പോസിയങ്ങൾ, കലാ-സാംസ്കാരിക രംഗത്തെ  കഴിവുകൾ മാറ്റുരക്കുന്നതിനു   സാംസ്കാരികോത്സവങ്ങൾ, കലാമത്സരങ്ങൾ , എന്നിങ്ങനെ   നിരവധി പരിപാടികൾ കമ്മറ്റി വിഭാവനം ചെയ്യുന്നു.  

ഉദ്ഘാടന ചടങ്ങിലും, വരുംകാല പ്രവർത്തനങ്ങളിലും  എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്ന് യൂത്ത് ഫോറം നാഷണൽ കോർഡിനേറ്റർ  അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ  മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ്, യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടി, ട്രഷറർ ജുലിയ ജോയ്, ജോയിന്റ്‌ സെക്രട്ടറി ശ്രുതി പ്രദീപ്,  ജോയിന്റ്‌ ട്രഷറർ കെവിൻ പൊട്ടക്കൽ, അസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർ സാറാ അനിൽ, പ്രോഗ്രാംസ് & ഡെവലപ്മെന്റ് കോർഡിനേറ്റർ ദിയാ ചെറിയാൻ, നാഷണൽ കോർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ അഭ്യർത്‌ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക