Image

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

Published on 25 February, 2021
ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌  ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഇ.എം.സി.സി യും കേരള സർക്കാരും തമ്മിലുള്ള ആഴക്കടൽ മീൻപിടിത്ത  കരാർ സംബന്ധിച്ച വിവാദത്തിൽ ഫോമയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുവാനുംഫോമയുടെ സൽപ്പേര് കളങ്കപ്പെടുത്താനും  ചിലർ നടത്തുന്ന കുൽസിത ശ്രമങ്ങളിൽ   ഫോമാ ശക്തമായി പ്രതിഷേധിക്കുന്നു.

 

ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിൽ വ്യകതിപരമായി ഏർപ്പെട്ടു രൂപീകരിക്കുകയോപ്രവർത്തിക്കുകയോ ചെയ്തിട്ടുള്ള യാതൊരു സംരംഭങ്ങളിലും ഫോമാ ഭാഗഭാക്കാവുകയോആരെങ്കിലുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫോമയ്‌ക്ക് അത്തരം ഏതെങ്കിലും പ്രസ്ഥാനങ്ങളുമായോ  ഇ.എം.സി.സി യുമായോ  യാതൊരു ബന്ധവും നാളിതു വരെ ഇല്ല.

 

ശ്രീ ജോസ് എബ്രഹാം വ്യകതിപരമായി ഏർപ്പെടുകയോ ചെയ്യുകയോ ചെയ്തിട്ടുള്ള പ്രവൃത്തികൾക്ക് ഫോമാ ഉത്തരവാദിയുമല്ല. എന്നാൽ ശ്രീ ജോസ് എബ്രഹാം ജനറൽ സെക്രട്ടറിയായിരിക്കെ ഔദോഗിക സ്ഥാനം ദുരുപയോഗം ചെയ്ത്,  തന്നെ  തെറ്റിദ്ധരിപ്പിച്ച്  ഇ.എം.സി.സിയുടെ സ്ട്രാറ്റജിക് പാർട്ണർ എന്ന പദവിയിൽ തന്നെ അവരോധിച്ചു എന്ന്  ഡോ. എം.വി.പിള്ള  ഫോമയ്‌ക്ക് പരാതി നല്കിയിരുന്നു. 

 

അതിനെപ്പറ്റി ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ശ്രീ മാത്യു ചെരുവിൽഅഡ്വൈവസറി കൗൺസിൽ ചെയർമാൻ ജോൺ സി  വർഗീസ്‌ കംപ്ളയൻസ്‌ കൗൺസിൽ ചെയർമാൻ രാജു വർഗ്ഗീസ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫോമ എക്സിക്യൂട്ടീവ്‌ കമ്മറ്റി  അടിയന്തിര യോഗം ചേർന്ന്  ശ്രീ ജോസ്  എബ്രാഹാമിൽ നിന്നും വിശദീകരണം ചോദിക്കുകയുണ്ടായി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തുടരന്വേഷണത്തിന് തീരുമാനിക്കുകയും അന്വേക്ഷണം  പൂർത്തിയാകുന്നതുവരെ ശ്രീ ജോസ് എബ്രഹാമിനെ അദ്ദേഹം വഹിക്കുന്ന ഫോമയുടെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യാൻ ഫോമാ  തീരുമാനിക്കുകയുണ്ടായി.

 

ഫോമാ അമേരിക്കൻ ഐക്യനാടുകളിലെ 78 ഓളം മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര  അസോസിയേഷനാണ്. കേരളത്തിലെയുംഅമേരിക്കയിലെയും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഫോമാ നാളിതു വരെ നടത്തിയിട്ടുള്ളതും നടത്തിപോരുന്നതുമായ നിരവധി കാരുണ്യ പ്രവൃത്തികളിലൂടെ നിലനിർത്തിപോരുന്ന യശസ്സിനെയുംപ്രവർത്തന മികവിനേയും കളങ്കപ്പെടുത്താനുള്ള ഏതു  ശ്രമങ്ങളെയും  ശക്തിയുക്തം എതിർക്കുകയും  അപലപിക്കുകയും ചെയ്യുന്നു.

 

അത്തരം ശ്രമങ്ങൾ കൊണ്ട് ഫോമയുടെ വിലകുറച്ചു കാണിക്കാമെന്നു  വ്യാമോഹിക്കരുത്. അമേരിക്കൻ മലയാളി സംഘടനകളെ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്കോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനോ ആര് ശ്രമിച്ചാലും അവർക്കെതിരെ മുഖം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് നടപടിയെടുക്കുമെന്ന് ഫോമാ നേതൃത്വം അറിയിച്ചു .  ഫോമാ എന്ന അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയെ തളർത്താനും താറടിച്ചു കാണിക്കാനുമുള്ള കുബുദ്ധികളുടെ ശ്രമങ്ങളെ  തിരിച്ചറിയണമെന്നും ഫോമക്ക് ജനങ്ങൾ നാളിതു വരെ നൽകിയ പ്രോത്സാഹനവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും  ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു

Join WhatsApp News
Fred Cochin 2021-02-25 21:27:16
Whatever Jos Abraham has done on his own regarding any kind of business has nothing to do with FOMAA, being the Secretary of FOMAA should not be a factor towards his personal dealings or business as long as he did not use FOMAA platform for any of his business dealings.
ജയൻ 2021-02-25 23:14:12
ഫോമായുടെ പേര് ദുരുപയോഗം ചെയ്‌തതിന് എന്ത് തെളിവാണ് ഫോമായുടെ പക്കൽ ഉള്ളത് ?. ഇത് വായിക്കുന്നവർക്ക് അതും കൂടി അറിയാനുള്ള ആഗ്രഹമുണ്ട്. ഫോമായുടെ എക്സിക്യൂട്ടീവോ, നാഷണൽ കമ്മറ്റിയോ, ജനറൽ ബോഡിയോ ഇത്തരം ഒരു പദ്ധതിയെ സംബന്ധിച്ച് ഒരു രേഖകളും ഉണ്ടാക്കിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഫോമായുടെ റെക്കോർഡിൽ ഇല്ലാത്ത രേഖകൾ എങ്ങിനെയാണ് ഫോമായെ ബാധിക്കുക.
Observer 2021-02-26 00:57:26
ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സെക്രട്ടറി എന്നു പേരെടുത്ത ജോസിനെ താറടിക്കാൻ കിട്ടിയ അവസരം. ഇതാണ് യഥാർത്ഥ മലയാളിയും അസോസിയേഷനും
S S Prakash 2021-02-26 01:29:51
Watch the aggressive action leaders Aattin tholitta Chennaikal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക